തിരുവനന്തപുരം: കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ അപചയത്തിന് കാരണം ജനിതക തകരാറെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്. വിമോചനയാത്രയ്ക്ക് കാട്ടാക്കടയില്‍ നല്കിയ സ്വീകരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ശ്രീനാരായണ ഗുരുദേവനെ ബൂര്‍ഷ്വാ ഗുരുവെന്ന് വിളിച്ചിട്ട് പിന്നിട് തെറ്റുപറ്റിയെന്ന് കമ്യൂണിസ്റ്റുകാരന് ജനങ്ങളോട് പറഞ്ഞു. ബിഷപ്പുമാരെ നികൃഷ്ട ജീവികളെന്ന് വിശേഷിപ്പിച്ചിട്ടും അവര്‍ കുറ്റസമ്മതം നടത്തി. ടി.പി. ശ്രീനിവാസനെ തല്ലിച്ചതച്ചിട്ടും തെറ്റുപറ്റിയെന്ന് വിശദീകരണം. ഇങ്ങനെ തെറ്റില്‍ നിന്നും തെറ്റിലേക്ക് പോവുകയാണ് കേരളത്തിലെ കമ്യൂണിസ്റ്റുകാര്‍. കമ്യൂണിസത്തിന്റെ ഉപജ്ഞാതാവായ കാള്‍ മാര്‍ക്സ് മരണക്കിടക്കയില്‍ കിടന്ന് പറഞ്ഞതും ഇതു തന്നെയാണ്. താന്‍ മാര്‍ക്സിസ്റ്റല്ലെന്നും തനിക്ക് തെറ്റുപറ്റിയെന്നും കാള്‍ മാര്‍ക്സ് അവസാന കാലത്ത് സമ്മതിക്കുകയായിരുന്നു. അതാണ് കമ്യൂണിസത്തിന് ജനിതക തകരാറുണ്ടെന്ന് പറയാന്‍ കാരണം. കുമ്മനം പറഞ്ഞു.
കോണ്‍ഗ്രസ് നിലയില്ലാ കയത്തിലേക്ക് മുങ്ങിത്താണു കഴിഞ്ഞു. അഴിമതി മുഖമുദ്രയാക്കിയ അവര്‍ക്ക് ഒരു ഉയിര്‍ത്തെഴുന്നേല്‍പ്പ് സാദ്ധ്യമല്ല. തമ്മിലടിയും ഗ്രൂപ്പ് പോരും ജനങ്ങളുടെ കീശയില്‍ നിന്ന് പണം തട്ടലുമാണ് അവരുടെ പൊതു സ്വഭാവമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇടതു വലതു ഭരണം കല്ലിന്മേല് കല്ലില്ലാതെ തകര്‍ത്തെറിഞ്ഞ കേരളത്തിന് ജനമുന്നേറ്റത്തിലൂടെ വിമോചന മന്ത്രം സാധ്യമാകുകയാണ് ജനഹൃദയങ്ങളില്‍ താമര വിരിഞ്ഞു കഴിഞ്ഞു.
കേരളത്തെ മാറിമാറി ഭരിച്ച് അഴിമതിയിലാക്കിയ കോണ്‍ഗ്രസ് സിപിഎം കൂട്ടുകെട്ടിനെ മടുത്ത ജനങ്ങളുടെ ഹൃദയത്തില്‍ വിരിഞ്ഞ താമരകള്‍ വരുന്ന തെരഞ്ഞെടുപ്പില്‍ വോട്ടായി പ്രതിഫലിക്കും. കോണ്‍ഗ്രസ്സിലെയും സിപിഎമ്മിലെയും നേതാക്കള്‍ തമ്മില്‍ ജയിലില്‍ പോകാന്‍ മത്സരിക്കുകയാണ്. ജയിലില്‍ പോകേണ്ട നേതാക്കളുടെ പട്ടിക തയ്യാറക്കലിലാണ് എല്‍ഡിഎഫ് യുഡിഎഫ് നേതൃത്വങ്ങളെന്നും കുമ്മനം രാജശേഖരന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: