കുന്നംകുളം:ഏപ്രില്‍ ഒന്നിന് നഗരസഭയില്‍ നിന്നും ഇറങ്ങി പോകുകയും പിന്നീട് കാണാതാവുകയും ചെയ്ത കുന്നംകുളം നഗരസഭ സെക്രട്ടറി സജികുമാര്‍ തിരിച്ചെത്തി.സെക്രട്ടറിയെ കാണാതായതിനെ തുടര്‍ന്ന് ഇദ്ദേഹത്തിന്റെ സഹോദരങ്ങളും നഗരസഭയും കുന്നംകുളം പൊലീസില്‍ പരാതി നല്‍കിയിരുന്നു.45 ദിവസത്തെ മെഡിക്കല്‍ ലീവിന് ശേഷം തിരിച്ചെത്തിയ ഇദ്ദേഹത്തെ ജോലിയില്‍ പ്രവേശിക്കാന്‍ അനുവദിക്കാതെ അവഹേളിച്ച് ഇറക്കി വിടുകയായിരുന്നു എന്നായിരുന്നു പ്രതിപക്ഷ ആരോപണം.
സെക്രട്ടറയുടെ തിരോധാനം സംമ്പന്ധിച്ച് അന്വേഷണം ആവശ്യപെട്ട് പ്രതിപക്ഷ കൗണ്‍സിലര്‍മാരുടെ നേതൃത്വത്തില്‍ പ്രതിഷേധ ധര്‍ണ്ണ സംഘടിപ്പിച്ചിരുന്നു.ജോലിയില്‍ തിരിച്ചുകയറാന്‍ പ്രത്യേകിച്ച് ആരുടേയും സമ്മതം ആവശ്യമില്ലെന്നും ചെയര്‍പേഴ്സണെ കണ്ടിരുന്നില്ലെന്നും ആയിരുന്നു ഭരണ സമതി പറഞ്ഞിരുന്നത്.അതിനിടെ കഴിഞ്ഞ ദിവസം അവതരിപ്പിച്ച തുറക്കുളം മാര്‍ക്കറ്റ് അജണ്ടയുമായി സെക്രട്ടറിയുടെ തിരോധാനത്തിന് ബന്ധമുണ്ടെന്ന് ആര്‍എംപി ആരോപിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: