”പാര്‍ലമെന്റില്‍ ഒട്ടേറെ ബജറ്റുകള്‍ അവതരിപ്പിച്ചു കണ്ടിട്ടുണ്ട്. എന്നാല്‍, അരുണ്‍ ജെയ്റ്റ്ലി അവതരിപ്പിച്ചത് അവയിലെല്ലാം വെച്ച് തീര്‍ച്ചയായും ഏറ്റവും മികച്ചതാണ്. ആഗോള സാമ്പത്തികസ്ഥിതി ദുര്‍ബ്ബലം, പക്ഷേ, ഭാരതത്തിന്റെ വളര്‍ച്ച പ്രശംസനീയം.
അതു വരുംനാളുകളില്‍ കൂടുതല്‍ പ്രശോഭനമാകുമെന്നാണ് ബജറ്റ് വ്യക്തമാക്കുന്നത്. അവഗണിക്കപ്പെട്ടിരുന്ന ഗ്രാമീണ മേഖലയുടെയും കാര്‍ഷിക മേഖലയുടെയും പുനരുദ്ധാരണത്തിന് ശക്തമായ ഊന്നല്‍ നല്കുന്നുവെന്നതാണ് ഇതിലെ ആത്മാര്‍ത്ഥത.
സാമൂഹ്യ അസന്തുലിതാവസ്ഥ കുറയ്ക്കാനും തൊഴില്‍ സാധ്യത വര്‍ദ്ധനയ്ക്കും സാമ്പത്തിക വളര്‍ച്ചയ്ക്കും വഴിതുറക്കുന്നതാണ്. അന്ത്യോദയ കേന്ദ്ര ബിന്ദുവായ ഈ ബജറ്റുവഴി പ്രധാനമന്ത്രിയും ധനമന്ത്രിയും ഭാരതത്തെ കൂടുതല്‍ ശക്തവും ക്ഷേമഭരിതവുമാക്കുമെന്ന് വാഗ്ദാനം ചെയ്തിരിയ്ക്കുകയാണ്.”
പ്രതികരിക്കാൻ ഇവിടെ എഴുതുക: