റിയോഡി ജനീറോ: നീന്തൽക്കുളത്തിലെ മിന്നും താരം അമേരിക്കയുടെ മൈക്കൽ ഫെൽപ്സിന് 19-മത്തെ സ്വർണം. ഇന്ന് രാവിലെ നടന്ന 4*100 മീറ്റർ ഫ്രീസ്റ്റൈൽ റിലെയിലാണ് ഫെൽപ്സിന്റെ നേതൃത്വത്തിലുള്ള അമേരിക്കൻ സംഘം ഒന്നാം സ്ഥാനത്തെത്തിയത്.
രണ്ടാം സ്ഥാനത്തായിരുന്ന അമേരിക്കയെ ഫെൽപ്സിന്റെ മികച്ച പ്രകടനമാണ് ഒന്നാമതെത്തിച്ചത്. രണ്ടാം ലാപ്പിലാണ് ഫെൽപ്സ് ഇറങ്ങിയത്. റിയോയിലെ ഫെൽപ്സിന്റെ ആദ്യ സ്വർണമാണിത്. മത്സരത്തിൽ ഫ്രാൻസ് രണ്ടാം സ്ഥാനത്തും ഓസ്ട്രേലിയ മൂന്നാംസ്ഥാനത്തുമെത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: