പെര്‍ത്ത്: ഹാട്രിക്ക് ജയത്തിന്റെ ലഹരിയിലുള്ള ഇന്ത്യയിന്ന് ലോകകപ്പ് ക്വാര്‍ട്ടര്‍ പ്രവേശനം രാജകീയമാക്കുക ഉന്നംവച്ച് വെസ്റ്റിന്‍ഡീസുമായുള്ള അങ്കത്തിനിറങ്ങുന്നു. അസ്ഥിരപ്രകടനത്തിന് പേരുകേട്ടവരെങ്കിലും അപകടകാരികളായ വിന്‍ഡീസിനെ ധോണിപ്പട ഒരിക്കലും നിസാരരായി കാണില്ലെന്നത് ഉറപ്പ്. കരീബിയന്‍ പടയ്ക്കിത് മുന്നോട്ടുള്ള പ്രയാണത്തിന് ജയം അനിവാര്യമായ കളിയാണ്. അതിനാല്‍ത്തന്നെ പെര്‍ത്തില്‍ ആവേശക്കാഴ്ച്ചകള്‍ക്ക് കുറവുണ്ടാകില്ല.
കണക്കിലും കളത്തിലും ടീം ഇന്ത്യയ്ക്കു തന്നെയാണ് മുന്‍തൂക്കം.
1992നുശേഷം ഇതുവരെ ലോകകപ്പില്‍ ഇന്ത്യയെ തോല്‍പ്പിക്കാന്‍ വിന്‍ഡീസിനായിട്ടില്ല. ഇത്തവണയാകട്ടെ പാക്കിസ്ഥാനെയും ദക്ഷിണാഫ്രിക്കയെയും നല്ല വ്യത്യാസത്തില്‍ മുക്കിയ ഇന്ത്യ ഉശിരന്‍ ഫോമിലും. ബാറ്റിംഗ് നിരയില്‍ വിരാട് കോഹ്ലിയും ശിഖര്‍ ധവാനും സുരേഷ് റെയ്നയും അജിന്‍ക്യ രഹാനെയും നല്ല സ്പര്ശത്തില്. യുഎഇക്കെതിരായ മത്സരത്തില്‍ രോഹിത് ശര്‍മ്മ മടങ്ങിവരവിന്റെ സൂചന നല്കിയതും ശുഭ ലക്ഷണം. അവസാന ഓവറുകളിലെ റണ്‍സ് വരള്‍ച്ച ഒഴിവാക്കിയാല്‍ ഇന്ത്യയ്ക്ക് ഇതുവരെ ലഭിച്ചതിലും നല്ല സ്കോര്‍ പടുത്തുയര്‍ത്താം.
ഇന്ത്യന്‍ ബൗളര്‍മാര്‍ പ്രതീക്ഷച്ചതിനെക്കാളും വീറുകാട്ടുന്നെന്നതാണ് അതിലും സുപ്രധാന കാര്യം. സ്റ്റാര്‍ സ്പിന്നര്‍ ആര്. അശ്വിനും പേസര്‍മാരായ ഭുവനേശ്വര്‍ കുമാറും മുഹമ്മദ് ഷാമിയും ഉമേഷ് യാദവും പ്രതിയോഗികളെ വിറപ്പിച്ചുകഴിഞ്ഞു. ഷാമിക്ക് പരിക്കേറ്റെങ്കിലും മറ്റുള്ളവര്‍ അതിന്റെ കുറവനുഭവപ്പെടാതിരിക്കാന് പരമാവധി ശ്രമിച്ചു. ഇന്നു ഷാമി മടങ്ങിവരാന്‍ സാധ്യതയുണ്ട്. അങ്ങനെയെങ്കില്‍ ബൗളിംഗ് ലൈനപ്പില്‍ ചില മാറ്റങ്ങളുണ്ടാവും.
ക്രിസ് ഗെയ്ലെന്ന കൊടുങ്കാറ്റിലാണ് വിന്‍ഡീസിന്റെ പ്രതീക്ഷയത്രയും. ഗെയ്ല് ഫാക്റ്റര്‍ ഇന്ത്യയെ അലട്ടുന്നു. എന്നാല്‍ ഗെയ്ലിനു മെരുക്കാന്‍ പറ്റുന്ന തുറുപ്പുചീട്ടുകള്‍ ഇന്ത്യയുടെ പക്കലേറെ.
ഗെയ്ലിനെ ഒഴിവാക്കിയാല്‍ വിന്‍ഡീസ് ബാറ്റിംഗ് നിര അത്ര വിശ്വസനീയമല്ല. ഡ്വെയ്ന്‍ സ്മിത്ത് തീരെ നിറംമങ്ങുന്നു. മര്‍ലോണ്‍ സാമുവല്‍സും നിലവാരത്തിനൊത്ത് ഉയരുന്നില്ല.
പന്തേറുകാരുടെ സ്ഥിതിയും പരമദയനീയം തന്നെ. ഡ്വെയ്ന്‍ ബ്രാവോയുടെ അഭാവം വിന്‍ഡീസ് നിരയില്‍ ഏറെ നിഴലിച്ചു. ഓള്‍റൗണ്ടര്‍മാരായ ഡാരന്‍ സമ്മിയും ആന്ദ്രെ റസലും നിഴലുകളാകുന്നതും വിന്‍ഡീസിന്റെ ആകുലതകളുടെ ആഴമേറ്റുന്ന കാര്യം തന്നെ. അതിലെല്ലാമുപരി നായകന് ജാസന്‍ ഹോള്‍ഡര്‍ ടീമിനെ ഉത്തേജിപ്പിക്കുന്നില്ലെന്നതാണ് അവരെ അലട്ടുന്നത്. കളി മെച്ചപ്പെടുത്തിയാലെ വിന്‍ഡീസിന് രക്ഷയുള്ളുവെന്ന് ചുരുക്കം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: