വേനല്‍ അടുത്ത് വരുന്നതോടെ മലയാളികളുടെ ആശങ്കകളും വര്‍ദ്ധിച്ചു വരുകയാണ്. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് ഈ കൊല്ലം കനത്ത വരള്‍ച്ചയാണ് നമ്മെ കാത്തിരിക്കുന്നതെന്ന് കാലാവസ്ഥ നീരീഷകരും പറഞ്ഞു കഴിഞ്ഞു. ഈ സാഹചര്യത്തില്‍ പല രോഗങ്ങളും പടര്‍ന്ന് പിടിക്കാനുള്ള സാധ്യതയുണ്ട്. ശരീരത്തിലെ ധാതു ലവണങ്ങളുടെ അനുപാതത്തില്‍ വരുന്ന വ്യതിയാനം ആണ് വേനല്‍ക്കാലത്ത് പല രോഗങ്ങളും വളരെ വേഗം പിടിപെടാന്‍ കാരണം. സ്ഥിരമായി വേനലില്‍ ഉണ്ടാകുന്ന രോഗങ്ങളാണ് ചിക്കന്‍പോക്സ്, മഞ്ഞപിത്തം, സൂര്യാഘതം, കോളറ, തുടങ്ങിയവ
ചിക്കന്‍പോക്സ്
വേനല്ക്കാലമാകുന്നതോടെ വ്യാപകമാകുന്ന ഒരു വൈറസ് രോഗമാണ് ചിക്കന്‍പോക്സ്.
ലക്ഷണങ്ങള്‍
1പനിയും കുമിളകളുമാണ് പ്രധാന ലക്ഷണം.
2 തലവേദന
3.പുറംവേദന
4.തൊണ്ടവേദന
5 ക്ഷീണം
വേരിസെല്ല സോസ്റ്ററാണ് രോഗകാരി
ഡിഎന്‍എ വൈറസ് ആയ ‘വേരിസെല്ല സോസ്റ്റര്‍’ ആണ് രോഗകാരി. നിശ്വാസവായു, സ്പര്‍ശനം, തുമ്മല്‍, ചുമ എന്നിവയിലൂടെയൊക്കെ രോഗം പകരാം. സത്യത്തില്‍ കുമിളകള്‍ വരുന്നതിന് ഒന്നോ രണ്ടോ ദിവസം മുമ്പു മുതല്‍ രോഗം പകരാന്‍ സാധ്യതയുണ്ട്. ഈ കുമിളകള്‍ ഉണങ്ങുന്നതുവരെ രോഗം പകരാം.
രോഗാണു ഒരാളുടെ ശരീരത്തില്‍ പ്രവേശിച്ചാല്‍ രണ്ടാഴ്ച കഴിഞ്ഞാണ് രോഗലക്ഷണങ്ങള്‍ പ്രത്യക്ഷമാവുക. അപ്പോഴേക്കും ആദ്യത്തെയാളുടെ രോഗം മാറി കുളിക്കാന്‍ തുടങ്ങിയിട്ടുണ്ടാവും. അതിനാല്‍ ചിക്കന്‍പോക്സ് മാറി രോഗി കുളിക്കുമ്പോഴാണ് രോഗം പകരുക എന്നൊരു ധാരണ കേരളീയരില്‍ വേരോടിയിട്ടുണ്ട്.
രോഗാരംഭത്തിലെ കുമിളകള്‍ കണ്ണുനീര്‍ത്തുള്ളിപോലെ സുന്ദരസുതാര്യ രൂപത്തിലായിരിക്കും. പിന്നീടതില്‍ പഴുപ്പ് നിറയും. രോഗം തനിയെ മാറും. പാടുകളും തനിയെ മാഞ്ഞുപോകും. രോഗപ്രതിരോധശേഷി വളരെ കുറഞ്ഞവരിലും സ്റ്റിറോയ്ഡ് മരുന്നുകള്‍ ഉപയോഗിക്കുന്നവരിലും കോംപ്ലിക്കേഷനുകള്‍ വരാം.
രോഗം മാറിയാലും ചിലരില്‍ ശിരോനാഡിയിലും ഡോര്‍സല്‍ റൂട്ട് ഗാഗ്ലിയ എന്ന നാഡീമൂലത്തിലും ഒളിച്ചിരിക്കുന്ന രോഗാണു വ്യക്തിക്ക് രോഗപ്രതിരോധശക്തി കുറയുന്ന ഘട്ടത്തില്‍ പുറത്തുവന്ന് വിസര്‍പ്പം എന്ന വേദനയോടുകൂടിയ രോഗമുണ്ടാക്കാം. രോഗത്തിനുശേഷം ഭാഗിക പ്രതിരോധം മാത്രം കിട്ടിയവരില്‍ വിസര്‍പ്പം വരാം. എന്നാല്‍ പൂര്‍ണ പ്രതിരോധം കിട്ടിയാല്‍ പത്തുവര്‍ഷത്തേക്കെങ്കിലും രോഗം വരില്ലെന്നാണു പറയുന്നത്.
മഞ്ഞപ്പിത്തം
ചൂടുക്കാലത്ത് കൂടുതലായി കാണപ്പെടുന്ന ഒരു രോഗമാണ് മഞ്ഞപ്പിത്തം. ഇത് കരളിനെയാണ് ഏറ്റവും കൂടുതല്‍ ബാധിക്കുന്നത്. കരള്‍ സംബന്ധമായ മിക്കവാറും എല്ലാ രോഗങ്ങളുടെയും രോഗലക്ഷണം മഞ്ഞപ്പിത്തമാണ്. മഞ്ഞപ്പിത്തം പ്രധാനമായും പകരുന്നത് വെള്ളത്തിലൂടെയും ആഹാരത്തിലൂടെയുമാണ്.
രോഗ ലക്ഷണങ്ങള്‍
1.പനി
2.ചര്‍ദ്ദി,
3.ക്ഷിണം
4. വിശപ്പില്ലായ്മ
5.തലക്കറക്കം
6. മൂത്രത്തില്‍ മഞ്ഞനിറം
രോഗം വന്നാല്‍
1. പഴവര്‍ഗങ്ങള്‍ കഴിക്കുക.
2. വൃത്തിയുള്ള ഭക്ഷണ പാനീയങ്ങള്‍ കഴിക്കുക.
3. തിളപ്പിച്ച വെള്ളം മാത്രം കുടിക്കുക.
4. കഞ്ഞിവെള്ളം കുടിക്കുക
5. മധുരരസമുള്ളതും, ശീതഗുണമുള്ളതുമായ ഭക്ഷണമാണ് രോഗാവസ്ഥയില്‍ ഗുണകരം.
6. ഇറച്ചി, മീന്‍, എണ്ണയില്‍ വറുത്തത് തുടങ്ങിയവ ഉപേക്ഷിക്കണം.
രോഗം വരാതിരിക്കാന്‍
1. തുറസ്സായ സ്ഥലങ്ങളിലെ മൂത്രവിസര്‍ജനം ഒഴിവാക്കുക.
2.കിണര്‍ വെള്ളം നിശ്ചിത ഇടവേളകളില്‍ ക്ലോരിനേറ്റ് ചെയ്യുക.
3.ചുറ്റുപാടും ശരീരവും വൃത്തിയാക്കുക.
4. പാത്രങ്ങള്‍ കഴുകുന്നതിന് ചൂടുവെള്ളമുപയോഗിക്കുന്നത് ശീലമാക്കണം.
5.സെപ്ടിക് ടാങ്കും കിണറും തമ്മില്‍ ശുപാര്‍ശ ചെയ്യപ്പെട്ടിരിക്കുന്ന അകലമുണ്ടെന്നു ഉറപ്പു വരുത്തുക.
6.ആഹാര സാധനങ്ങള്‍ അടച്ചു സൂക്ഷിക്കുക.
7.ദിവസേന കുളിക്കുക.
സൂര്യാഘാതം
വേനല്‍ക്കാലം മുന്നോട്ട് വയ്ക്കുന്ന ഏറ്റവും വലിയ ഭീഷണിയാണ് സൂര്യാഘാതം. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ മാത്രം കണ്ടുവരുന്ന സൂര്യാഘാതം ഇപ്പോള്‍ സംസ്ഥാനത്തും വ്യാപകമായിട്ടുണ്ട്.
രോഗ ലക്ഷണങ്ങള്‍
1.ചൊറിച്ചല്
2. പനി
3. മനം പുരട്ടല്‍
4 തണുപ്പ് തോന്നല്‍
5. ജലദോഷം എന്നിവയാണ് രോഗ ലക്ഷണങ്ങള്‍.
രോഗം വരാതിരിക്കാന്‍
1.ധാരാളം വെള്ളം കുടിക്കുക
2.കാരറ്റ്, വെള്ളരിക്ക, സവാള, തക്കാളി എന്നിവ ചേര്‍ത്ത് സാലഡുകള്‍ കഴിക്കുക.
3.പുറത്തിറങ്ങുമ്പോള്‍ കഴിയുന്നതും വെള്ളവസ്ത്രം ധരിക്കുക.
4.ഇടയ്ക്കിടെ കുളിക്കുക.
6.സണ്‍ ഗ്ലാസ്സുകള്‍ ഉപയോഗിക്കുക.
7.ശരീര ഭാഗങ്ങളില്‍ സണ്‍ സ്ക്രീന്‍ ലോഷനുകള്‍ പുരട്ടുക.
കോളറ
ജലത്തിലൂടെ പകരുന്ന രോഗങ്ങളിലൊന്നാണ് കോളറ. വിബ്രിയോ കോളറേ എന്ന ബാക്റ്റിരിയയാണ് രോഗം പരത്തുന്നത്. വൃത്തിയില്ലാത്ത വെള്ളം,ആഹാരം എന്നിവയിലൂടെയാണ് ഈ രോഗം ശരീരത്തിലെത്തുന്നത്. ഈച്ചയും ഈ രോഗത്തിന് കാരണമാകുന്നു. ആരോഗ്യമുള്ള ഏതൊരാളെയും മണിക്കൂറുകള്‍ക്കകം തീര്‍ത്തും അവശനാക്കുന്നതിനും അയാളുടെ മരണത്തിനും കോളറ കാരണമാകുന്നു.
രോഗ ലക്ഷണങ്ങള്‍
1.വയറിളക്കം
2. ഛര്‍ദ്ദി
3.പനി
4. മലത്തില്‍ ഉണ്ടാകുന്ന രക്തത്തിന്റെ അംശം എന്നിവയാണ് രോഗ ലക്ഷണങ്ങള്‍.
രോഗം വരാതിരിക്കാന്‍
1.തുറസ്സായ സ്ഥലത്ത് മലമൂത്ര വിസര്‍ജനം നടത്താതിരിക്കുക.
2.ഭക്ഷണസാധനങ്ങള്‍ വേവിച്ചുമാത്രം കഴിക്കുക.
3. തിളപ്പിച്ച വെള്ളം മാത്രം കുടിക്കുക.
4.ആഹാര സാധനങ്ങള്‍ വിളമ്പുന്ന പാത്രങ്ങള്‍ തിളപ്പിച്ച വെള്ളത്തില്‍ കഴുകുക.
5.ആഹാര സാധനങ്ങള്‍ അടച്ചുവയ്ക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: