‘ഡൊണാൾഡ് ട്രംപ്’ എന്ന് പേര് ആഡംബരത്തിന്റെ പര്യായമെന്നാണ് പല അമേരിക്കൻ പൗരന്മാരും പറയുന്നത്. ഒരു സിനിമ ഡയലോഗ് പോലെയാണിതെങ്കിലും നമ്മുടെ ട്രംപ് ആശാൻ ലൗകിക ജീവിതം ആവോളം ആസ്വദിക്കുന്ന വ്യക്തിയാണെന്ന് സംശയിക്കേണ്ട കാര്യമില്ല. അദ്ദേഹത്തിന് ഏറ്റവും കൂടുതൽ കുപ്രസിദ്ധി നേടിക്കൊടുത്തത് സ്ത്രീ വിഷയങ്ങളിലാണെങ്കിലും സത്യത്തിൽ ട്രംപ് സാർ ഒരു കാർ ഭ്രമക്കാരനുമാണ്. അദ്ദേഹത്തിന്റെ കാറുകളുടെ ശേഖരം ആരിലും കൗതുകം ഉണർത്തുമെന്നതിൽ സംശയമില്ല.
റോൾസ് റോയ്സ് ഫാന്റം
ട്രംപിന്റെ ഏറ്റവും പ്രിയപ്പെട്ട വാഹനമാണ് “റോൾസ് റോയ്സ് ഫാന്റം”. 6,7 ലിറ്റർ, വി 12 എൻജിൻ ശേഷിയുള്ള ഇവയ്ക്ക് 453 ബിഎച്ച്പി പവറും 720 എൻഎം ടോർക്കുമാണ് ഉള്ളത്.
ലംബോർഗിനി ഡയബ്ലോ
തൊണ്ണൂറുകളുടെ കാലഘട്ടത്തിൽ ട്രംപിന്റെ ഏറ്റവും പ്രിയപ്പെട്ട വാഹനമായിരുന്നു ‘ലംബോർഗിനി ഡയബ്ലോ’. ഇറ്റാലിയൻ കരുത്തിന്റെ പര്യായമാണ് ലംബോർഗിനി ഡയബ്ലോ. 320 കിലോമീറ്റർ വേഗത്തിൽ പായാൻ സാധിക്കുന്ന ചെറു കാറാണ് ലംബോർഗിനി ഡയബ്ലോ. വേഗതയുടെ കാര്യത്തിൽ ചീറ്റപ്പുലി പോലെ പായുന്ന ഈ കാർ 1997ലാണ് ട്രംപ് സ്വന്തമാക്കിയത്.
മെബാക്ക്
സൂപ്പർ ലക്ഷ്വറി കാറായ ‘മെബാക്ക്’ ട്രംപിന്റെ കാർ ഷെഡിൽ ഉണ്ടെന്നാണ് അമേരിക്കൻ മാധ്യമ ലോകം പറയുന്നത്. ലോകത്ത് ചുരുക്കം നിർമ്മിച്ചിട്ടുള്ള ഈ സൂപ്പർ ലക്ഷ്വറി കാർ സ്വന്തമാക്കിയവരിൽ ഒരാളാണ് ട്രംപ്. ഹീറ്റ് ആൻഡ് മസാജ് സീറ്റുകൾ ഉള്ള ഇവ സത്യത്തിൽ ഒരു സ്വർഗീയ അവസ്ഥയാണ് യാത്രക്കാരന് നൽകുന്നത്. കാറിനുള്ളിൽ വ്യത്യസ്ത പെർഫ്യൂമുകൾ ഇടവിട്ട് വരുന്ന ഇവയുടെ ക്യാബിനുള്ളിൽ 24 സ്പീക്കർ അടങ്ങിയ 3ഡി സ്റ്റീരിയോയാണുള്ളത്.
റോൾസ് റോയ്സ് സിൽവർ ക്ലൗഡ്
രാജകീയ പ്രഢിയുടെ പ്രതീകമാണ് ‘റോൾസ് റോയ്സ് സിൽവർ ക്ലൗഡ്’. 1956 മോഡൽ ക്ലൗഡ് ട്രംപിനുണ്ട്. അദ്ദേഹത്തിന്റെ സ്വകാര്യ ആഘോഷ വേളകളിൽ ഈ വാഹനം ഇപ്പോഴും ഉപയോഗിക്കാറുണ്ടെന്നാണ് മാധ്യമ ലോകം അടക്കം പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: