പട്ടാമ്പി : ജിഷ്ണുവിന്റെ അമ്മ മഹിജക്കെതിരെ പോലീസ് പ്രതികരിച്ച രീതി ശരിയായില്ലെന്ന് പട്ടാമ്പി എംഎല്‍എ ഫെയ്സ് ബുക്കില്‍ വീഡിയോ സന്ദേശം നല്‍കിയതില്‍ പ്രകോപിതരായി സിപിഎം നവ മാധ്യമം പട്ടാമ്പി ഏരിയാ കമ്മറ്റിയുടെ നേതൃത്വത്തില്‍ എംഎല്‍എക്ക് നേരെ രൂക്ഷമായ ഭാഷയില്‍ പ്രതികരണം.
കഴിഞ്ഞ ദിവസമാണ് എംഎല്‍എക്ക് നേരെ പ്രതികരണം വന്നത്. ജിഷ്ണുവിന്റെ കുടുംബത്തിന് നീതി ലഭിക്കണമെന്ന കാര്യത്തില്‍ ഒരു കമ്മ്യൂണിസ്റ്റുകാരനും എതിരഭിപ്രായം കാണില്ലെന്നും, അതിന് കാരണം ജിഷ്ണു ഒരു സഖാവായിരുന്നെന്നും, ഇതിന്റെ അന്വേഷണം പുരോഗമിക്കുകയാണെന്നും, പ്രതികള്‍ക്ക് മുന്‍കൂര്‍ ജാമ്യം നല്‍കിയത് പോലീസോ സംസ്ഥാന സര്‍ക്കാരോ അല്ല, കോടതിയാണെന്നും കുറിപ്പിലുണ്ട്.
ജിഷ്ണുവിന്റെ അമ്മയെ പോലീസ് വലിച്ചിഴച്ചിട്ടില്ലെന്നും, പോലീസ് മുന്നോട്ടു വെച്ച കാര്യങ്ങളെ തളളിയ കുടുംബം തങ്ങളെ അറസ്റ്റ് ചെയ്യാന്‍ അവശ്യപ്പെടുകയായിരുന്നെന്നും, ഈ ആവശ്യമുന്നയിച്ച് ജിഷ്ണുവിന്റെ അമ്മ റോഡില്‍ കിടക്കുകയും, അവര്‍ക്കു മേലെ അവരുടെ ഒരു ബന്ധു കിടന്ന് അവരെ ബലമായി പിടിച്ചു വെച്ചതിനെ തുടര്‍ന്നാണ് പോലീസുകാര്‍ അവരെ താങ്ങി ജീപ്പില്‍ കയറ്റിയ തെന്നും കുറിപ്പ് തുടരുന്നു.
ഈ വസ്തുത മനസിലാക്കാതെ കമ്മ്യൂണിസ്റ്റ് വിരുദ്ധരും സര്‍ക്കാര്‍ വിരുദ്ധരും, മഞ്ഞ പത്രങ്ങളും തയ്യാറാക്കിയ തിരക്കഥയില്‍ അഭിനയിക്കാന്‍ പട്ടാമ്പി എംഎല്‍എ മുഹമ്മദ് മുഹ്സിന് ഉള്‍പ്പെടെയുള്ള സോഷ്യല്‍ മീഡിയയിലെ പോരാളികള്‍ തയ്യാറാക്കിയ ഇത് അപമാനകരമാണെന്നും, എംഎല്‍എയുടെ ലൈവ് വീഡിയോ എതിരാളികള്‍ പ്രചരിപ്പിക്കുന്നുണ്ടെന്നും, ദീര്‍ഘവീക്ഷണമില്ലാത്ത അദ്ദേഹത്തിന്റെ പല പ്രസംഗങ്ങളും മുന്നണിക്ക് ദോഷമാവുമെന്നും, ഇത് പ്രതിഷേധാര്‍ഹമാണെന്നുമാണ് സിപിഎം നവ മാധ്യമം ഏരിയാ കമ്മറ്റിയുടെ കുറിപ്പിലുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: