മലപ്പുറം: ജനങ്ങള്‍ക്ക് മോദിയോടൊപ്പം നില്‍ക്കാനുള്ള താല്പര്യം വോട്ടായി മാറുമെന്നും ഭാരതത്തിനൊപ്പം മലപ്പുറവും കുതിക്കുമെന്നും കേരളാ കോണ്‍ഗ്രസ് ചെയര്മാന് പി.സി.തോമസ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. എന്‍ഡിഎ സ്ഥാനാര്‍ത്ഥി അഡ്വ.എന്‍.ശ്രീപ്രകാശ് വന്‍ മുന്നേറ്റമാണ് നടത്തികൊണ്ടിരിക്കുന്നത്. കേന്ദ്രസര്‍ക്കാര്‍ വളരെ ശക്തമാണ്. രാജ്യത്തിന്റെ ഓരോ സൂക്ഷ്മ മേഖലയും വികസനത്തിന്റെ പാതയിലാണ്. മലപ്പുറത്തിനും കേരളത്തിനും നേട്ടാമായേക്കാവുന്ന നഞ്ചന്‍കോഡ്-നിലമ്പൂര്‍ റെയില്‍പാത അനിവാര്യമാണ്. അതിന് ശ്രമിക്കുന്ന മോദിയോടൊപ്പം മലപ്പുറവും സഞ്ചരിക്കും. അദ്ദേഹം പറഞ്ഞു.
മുസ്ലീം പെണ്‍കുട്ടികള്‍ക്ക് മൗലാനാ ആസാദ് ട്രസ്റ്റില്‍ നിന്ന് പണം ലഭ്യമാക്കാന്‍ ശ്രമിച്ചത് വാജ്പേയി സര്‍ക്കാരാണ്. എന്നാല്‍ റേഷന്‍ അരിയുടെ കാര്യത്തിലെ അലംഭാവം പോലെ സമയത്ത് കണക്കുകള്‍ കൊടുക്കാത്തതിനാല്‍ അത് വീണ്ടും നിലച്ചിരിക്കുകയാണ്. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി മത്സരരംഗത്തില്ല അവരും കുഞ്ഞാലിക്കുട്ടിക്ക് വേണ്ടിയാണ് വോട്ടുപിടിക്കുന്നത്, പി.സി.തോമസ് കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: