പെരിന്തല്‍മണ്ണ: 25 ലക്ഷം രൂപയുടെ കുഴല്‍പ്പണവുമായി ഒരാള്‍ പെരിന്തല്‍മണ്ണയില്‍ പിടിയില്‍. രാമപുരം പനങ്ങാങ്ങര സ്വദേശി കാവുങ്ങല്‍ വീട്ടില്‍ സുബൈര്‍(50) ആണ് അറസ്റ്റിലായത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ പ്രത്യേക അന്വേഷണ സംഘം പെരിന്തല്‍മണ്ണ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡ് പരിസരത്ത് നടത്തിയ പരിശോധനയിലാണ് പണം കണ്ടെടുത്തത്. നിരോധിച്ച 1000, 500 രൂപയുടെ നോട്ടുകളും പുതിയ 2000ത്തിന്റെ നോട്ടുകളുമുണ്ടായിരുന്നു. കുഴല്പണമിടപാടിനിടെ പഴയ നോട്ടുകള്‍ മാറ്റിയെടുക്കുന്ന സംഘങ്ങളും പ്രവര്‍ത്തിക്കുന്നുണ്ടെന്ന വിവരം നേരത്തെ പോലീസിന് ലഭിച്ചിരുന്നു. പ്രതിയെ ചോദ്യം ചെയ്തപ്പോള്‍ മറ്റ് സംഘാംഗങ്ങളെ കുറിച്ചും വിവരം ലഭിച്ചതായി ഡിവൈഎസ്പി എസ്.ടി.സുരേഷ്കുമാര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: