എളനാട്: എഴ് വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച അയല്‍വാസിയെ റിമാന്‍ഡ് ചെയ്തു.ചന്ദ്രന്(57)ആണ് റിമാന്ഡിലായിട്ടുള്ളത്.മരത്തില്‍ നിന്ന് ചക്കഇട്ട് തരാമെന്ന് പറഞ്ഞ് ഒഴിഞ്ഞ പറമ്പില്‍ കൊണ്ടുപോയി പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു.
കുട്ടി ഇയാളുടെ കയ്യില്‍ കടിച്ച് ഓടി രക്ഷപ്പെട്ടു.കുട്ടിയെ കാണാതായ വീട്ടുക്കാര് തിരച്ചില്‍ തുടങ്ങിയപ്പോഴാണ് കരഞ്ഞ് കൊണ്ട് ഓടിവരുന്നത് കണ്ടത്. ചന്ദ്രന് അക്രമിച്ചതായി പെണ്‍കുട്ടി പറഞ്ഞതോടെ നാട്ടുക്കാര് ചേര്‍ന്ന് ഇയാളെ മര്‍ദ്ദിച്ചു.പോലീസ് എത്തി ചന്ദ്രനെ കസ്റ്റഡിയിലെടുത്ത് ആസ്പത്രിയില്‍ പ്രവേശിപ്പിക്കുകയും പ്രാഥമിക ചികിത്സയ്ക്ക് ശേഷം കോടതിയില്‍ ഹാജരാക്കുകയുമായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: