കൂറ്റനാട്: കാക്കശ്ശേരി ഭട്ടതിരിപ്പാടിനെ പോലെ ഒരു പുണ്യാത്മാവ് പൂജിച്ച വിഗ്രഹം ഉചിതമായ സ്ഥലത്ത് പ്രതിഷ്ഠിച്ച് ആരാധന നടത്തുക എന്നത് ഹൈന്ദവ ധര്‍മ്മത്തിന്റെ ഉദാത്ത മാതൃകയാണെന്ന് തെക്കെ മഠം മൂപ്പില്‍ സ്വാമിയാര് വാസുദേവാനന്ദ ബ്രഹ്മാനന്ദഭൂതി പറഞ്ഞു.
ചാലിശ്ശേരി കണ്ഠംകുളങ്ങര മഹാവിഷ്ണുക്ഷേത്രത്തിന്റെ ശ്രീകോവില്‍ സമര്‍പ്പണം നടത്തി സംസാരിക്കുകയായിരുന്നു അദ്ധേഹം. ഒരു ക്ഷേത്രമെന്നത് ആ പ്രദേശത്തെ സമസ്ത ജീവജാലങ്ങള്‍ക്കും ഐശ്വര്യദായകമാണെന്നും അദ്ദേഹം പറഞ്ഞു.
ചേക്കോട് ഗ്രാമം വിനുജി മുഖ്യപ്രഭാഷണം നടത്തി. സാംസ്കാരിക സദസ്സില്‍ പ്രൊഫ.രാമന് ദീപപ്രൊജ്വലനം നടത്തി. പൂമുള്ളി നാരായണന് നമ്പൂതിരിപ്പാട് അധ്യക്ഷത വഹിച്ചു. ഉണ്ണിമായ അന്തര്‍ജനം, സിനിമാ നടന് വിജയന് പെരിങ്ങോട്, ഗാനരചയിതാവ് ഹരിനാരായണന്, കോട്ടൂര്‍ വാസുദേവന്‍ നമ്പൂതി, പാലക്കാട്ടിരി നാരായണന് നമ്പൂതിരി,തത്താണത്ത് നാരായണന് നമ്പൂതിരി, ഉമ്മര്‍ മൗലവി തുടങ്ങിയവര്‍ സംസാരിച്ചു. ഈക്കാട്ട് മനക്കല് നീലകണ്ഠന് നമ്പൂതിരി ആചാര്യവരണം നടത്തി. വിവിധ താന്ത്രിക ക്രിയകള്‍ നടന്നു.
രാവിലെ 10.30 ന് ഹിന്ദു ഐക്യവേദി സംസഥാന അധ്യക്ഷ കെ.പി. ശശികല ടീച്ചര്‍ ഭക്തിപ്രഭാഷണം നടത്തും, വൈകീട്ട് തായമ്പക മഹാഭഗവതിസേവ, ഭക്തിഗാനസുധ എന്നിവ ഉണ്ടാകും. നാളെ വിദ്യാനികേതന്‍ ജില്ലാ സമിതി അംഗം ഒ.എ. സതീഷിന്റെ ഭക്തി പ്രഭാഷണവും ഉണ്ടാകും.
അനാദികാലമായി ഇവിടം കാടുകയറി അന്യാധീനപ്പെട്ട ഒരു പറമ്പും അതിനുള്ളില്‍ തകര്‍ന്നടിഞ്ഞു കിടക്കുന്ന ചെറിയൊരു കല്മണ്ഡപവുംമാത്രമായിരുന്നു. എന്നാലിന്ന് ഒരു നാടിന് മുഴുവന്‍ വെളിച്ചമേകാന്‍ തക്ക പ്രൗഢിയോടെ ഉദിച്ചുനില്ക്കുന്ന ക്ഷേത്രമായി മാറിയിരിക്കുകയാണ് മഹാവിഷ്ണുക്ഷേത്രം.
പാലക്കാട് ത്യശ്ശൂര് ജില്ലകളുടെ അതിര്‍ത്തി പ്രദേശമായ ചാലിശ്ശേരിക്കു സമീപമുള്ള ഈ സ്ഥലം ഇന്ന് കണ്ഠംകുളങ്ങര എന്നപേരില്‍ പ്രശസ്തമായിക്കൊണ്ടിരിക്കുന്നു. 2013 ല്‍ തന്ത്രി ഈക്കാട്ട് നീലകണ്ഠന് നമ്പൂതിരിയുടെ മുഖ്യ കാര്‍മികത്വത്തില്‍ തുടങ്ങിയ ക്ഷേത്രത്തിന്റ പുനരുദ്ധാരണം അവസാന മിനുക്കു പണിയിലാണ്.തച്ചു ശാസ്ത്ര വിശാരദന് പഴങ്ങാപറമ്പില് ഉണ്ണികൃഷ്ണന് നമ്പൂതിരിയുടെ മാര്‍ഗ്ഗ നിര്‍ദ്ദേശാനുസരണം പരമ്പരാഗതമായ രീതിയിലാണ് ക്ഷേത്രം നിര്‍മ്മിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: