ചാലക്കുടി: കൊരട്ടി പഞ്ചായത്ത് നാലാം വാര്‍ഡില്‍ കാനാല്‍ ബണ്ട് കോട്ട ലിങ്ക് റോഡിന്റെ എണ്‍പത് മീറ്റര്‍ നീളത്തില്‍ ഇരുവശവും 85 സെന്റീമീറ്റര്‍ വീതിയില്‍ കോണ്‍ക്രീറ്റ് ചെയ്യുന്നതിന് വേണ്ടി രൂപീകരിച്ച ഗുണഭോക്തൃ സമിതി രൂപീകരണത്തില്‍ ക്രമക്കേട് കാണിച്ചതായി പരാതി. കമ്മിറ്റി യോഗത്തില്‍ തീരുമാനിച്ച കണ്‍വീനറെയും ചെയര്‍മാനെയും മാറ്റി. ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ സൂപ്പര്‍ വിഷന്‍ ചെയ്യാതെയാണ് നിര്‍മ്മാണ ജോലികള്‍ നടത്തിയിരിക്കുന്നതെന്നും പറയപ്പെടുന്നു.
1,54,000 രൂപയാണ് എസ്റ്റിമേറ്റ് തുക. അതിന്റെ പകുതി പോലും നിര്‍മ്മാണത്തിന് ചെലവായിട്ടില്ലെന്നാണ് നാട്ടൂകാര്‍ പറയുന്നത്. കോനൂരിലെ പഞ്ചായത്ത് നിര്‍മ്മാണത്തിലും വാര്‍ഡ് മെമ്പറുടെ നേതൃത്വത്തില്‍ അഴിമതിയെന്ന് പരാതികള്‍ ഉയര്‍ന്നതിനെ തുടര്‍ന്ന് നിര്‍മ്മാണം പൂര്‍ത്തിയായ ഒന്നര ലക്ഷം രൂപയുടെ നിര്‍മ്മാണ പ്രവൃത്തികള്‍ വീണ്ടും നടത്തി കൊണ്ടുക്കേണ്ടി വന്നിരുന്നതാണ്.
നിര്‍മ്മാണത്തിലെ അഴിമതികളെ കുറിച്ച് അന്വേക്ഷിക്കണമെന്നാവശ്യപ്പെട്ട് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് മുന്‍ പഞ്ചായത്തംഗം കെ.എ.സുരേഷ് പരാതി നല്കി. സംഭവത്തില്‍ പ്രതിഷേധിച്ച് കോനൂരില്‍ ബിജെപിയുടെ നേതൃത്വത്തില്‍ പന്തം കൊളുത്തി പ്രകടനം നടത്തി. കെ.വി.ജിജു, കെ.ജി.വിനോദ്,ബിജു എം.എ, സി.ആര്.വിജയന്, പി.പി.ബാലന് തുടങ്ങിയവര്‍ നേതൃത്വം നല്കി. പ്രതിഷേധ യോഗം മണ്ഡലം പ്രസിഡന്റ് കെ.എ.സുരേഷ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് സമിതി പ്രസിഡന്റ് സി.ആര്.അജേഷ് അദ്ധ്യക്ഷത വഹിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: