തൃശൂര്‍: കേരള പപ്പട് മാനുഫാക്ച്ചേഴ്സ് അസോസിയേഷന് പ്രഥമ ജില്ലാകണ്‍വെന്‍ഷന്‍ ഏപ്രില്‍ രണ്ടിന് നടക്കും. ഹോട്ടല്‍ മംഗള ടവര്‍ കോണ്‍ഫറന്‍സ് ഹാളില്‍ രാവിലെ 9.30 ന് മന്ത്രി വി.എസ് സുനില്‍കുമാര്‍ കണ്വെന്ഷന് ഉദ്ഘാടനം ചെയ്യും. വെബ്സൈറ്റ് ഉദ്ഘാടനം മേയര്‍ അജിത ജയരാജന് നിര്‍വ്വഹിക്കും. മെമ്പര്‍ഷിപ്പ് വിതരണോദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീല വിജയകുമാര്‍ നിര്‍വ്വഹിക്കും. സംസ്ഥാന പ്രസിഡന്റ് എബ്രഹാം സി. ജേക്കബ് മുഖ്യപ്രഭാഷണം നടത്തും. ജില്ലാഭാരവാഹികളായ പി.സി. മോഹന്‍ദാസ്, സി.പി. മോഹന്‍ദാസ്, എന്‍.ആര്. ഷാജി, അബി മാളിയേക്കല്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: