പേരാമംഗലം: ദേശീയ അധ്യാപക പരിഷത്ത് തൃശ്ശൂര്‍ വിദ്യാഭ്യാസ ജില്ലാ യാത്രയയപ്പ് സമ്മേളനം പേരാമംഗലം ശ്രീദുര്‍ഗാ ശിശുമന്ദിരത്തില്‍ വെച്ച് നടന്നു. വിരമിക്കുന്ന കായികാധ്യാപകനും വോളിബോള്‍ ഇന്റര്‍ നാഷണല്‍ കോച്ചുമായ പി.ശിവകുമാര്‍, അധ്യാപകരായ പി. ഉഷാകുമാരി, എം.എസ്. ഗോവിന്ദന്കുകുട്ടി, വി.എസ്.ചന്ദ്രന് എന്നിവര്‍ക്കായി സഹപ്രവര്‍ത്തകര്‍ സംഘടിപ്പിച്ച സമ്മേളനം റവന്യൂ്യൂ ജില്ലാ അധ്യക്ഷന്‍ മനോജ് ഉദ്ഘാടനം ചെയ്തു.
വിദ്യാഭ്യാസ ജില്ലാ പ്രസിഡന്റ് പി. സതീശന് അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി കെ.എസ്. ജയചന്ദ്രന് മാസ്റ്റര്‍ മുഖ്യഭാഷണം നടത്തി. സംസ്ഥാന സമിതി അംഗം കെ. സ്മിത ടീച്ചര്‍ ഉപഹാരങ്ങള്‍ സമ്മാനിച്ചു. വനിതാ വിഭാഗം കണ്‍വീനര്‍ പി. ശ്രീദേവി, റവന്യൂ്യൂ ജില്ലാ സെക്രട്ടറി പ്രസാദ്, കെ.കെ. ഗിരീഷ്, എം.എം. ദിവാകരന്, പ്രശാന്ത്, എം.ആര്. ബിജോയ് സംസാരിച്ചു. അന്തരിച്ച സഹപ്രവര്‍ത്തക സിന്ധു ടീച്ചര്‍ക്ക് യോഗം ആദരാഞ്ജലി അര്‍പ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: