തൃശൂര്‍: തിരുവനന്തപുരം ചന്ദ്രശേഖരന്‍നായര്‍ സ്റ്റേഡിയത്തില്‍ വച്ച് ഏപ്രില്‍ 8,9 തിയതികളില്‍ നടക്കുന്ന ഏഴാമത് സംസ്ഥാന അണ്ടര്‍ 18 യൂത്ത് അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കാനുള്ള തൃശൂര്‍ ജില്ലാ ടീമിനെ ഏപ്രില്‍ ഒന്നിന് രാവിലെ 8 മണിക്ക് ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് ഗ്രൗണ്ടില്‍ വച്ച് തെരഞ്ഞെടുക്കുന്നതാണ്. 2000,2001 വര്‍ഷങ്ങളില്‍ ജനിച്ച ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും ട്രയല്‍സില്‍ പങ്കെടുക്കാന്‍ അര്ഹതയുണ്ടായിക്കുന്നതാണ്. സംസ്ഥാന അത്ലറ്റിക് അസോസിയേഷന്റെ പത്തക്ക നമ്പര്‍ ലഭിച്ചിട്ടുള്ളവര്‍ക്ക് മാത്രമേ ജില്ലാ ടീമിലേക്ക് പ്രവേശനമനുവദിക്കുകയുള്ളൂ. കൂടുതല്‍ വിവരങ്ങള്‍ക്ക് 9446760470, 9846765374 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: