വടക്കാഞ്ചേരി: മാലിന്യ തുരുത്തായി മാറിയ ഓട്ടുപാറയിലെ ശുദ്ധജല സ്രോതസ്സ് ഓട്ടുപാറക്കുളം സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് പരിസ്ഥിതി സ്നേഹികളുടേയും നാട്ടുകാരുടേയും യോഗം ഓട്ടുപാറയില്‍ സംഘടിപ്പിച്ചു.
അനധികൃത കയ്യേറ്റങ്ങള്‍ പൊളിച്ചുമാറ്റി ഭൂമി അളന്ന് തിട്ടപ്പെടുത്തി കുളം സംരക്ഷിക്കണമെന്നും സമീപത്തെ പുറമ്പോക്ക് ഭൂമി ഉപയോഗപ്പെടുത്തി ഉദ്യാനം നിര്‍മിക്കണമെന്നും യോഗം നഗരസഭ അധികൃതരോട് ആവശ്യപ്പെട്ടു. കുളം സംരക്ഷണ സമിതിയും രൂപീകരിച്ചു. കൗണ്‍സിലര്‍ എംഎച്ച് ഷാനവാസ്(ചെയര്മാന്), കെടി ബെന്നി (കണ്‍വീനര്‍), സോളോ റഷീദ് (ട്രഷറര്‍) തുടങ്ങി 51 അംഗ കമ്മിറ്റിയും രൂപൂകരിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: