ചാലക്കുടി: കൊരട്ടിയില്‍ സ്ഥിതി ചെയ്യുന്ന കേന്ദ്ര സര്‍ക്കാര്‍ പ്രസിന്റെ ഭാവി വികസന പദ്ധതികള്‍ സംബന്ധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കേന്ദ്ര മന്ത്രി വെങ്കയ്യ നായിഡു അച്ചടി ഡയറക്ടറോട് ആവശ്യപ്പെട്ടു. പ്രസിന്റെ വികസനവും അധികഭൂമി മറ്റ് വികസനാവശ്യങ്ങള്‍ക്ക് ഉപയോഗപ്പെടുത്തുന്നതിനെയും കുറിച്ച് ഇന്നസെന്റ് എം.പി മന്ത്രിയുമായി ഡല്‍ഹിയില്‍ ചര്‍ച്ച നടത്തി. ഗവ.പ്രസ്് പുനരുദ്ധരിക്കാനും വികസിപ്പിക്കാനും കേന്ദ്ര സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്ന് ഇന്നസെന്റ് എം പി ആവശ്യപ്പെട്ടു. ഒഴിവുകളിലേക്ക് നിയമനം നടത്തിയും പുതിയ അച്ചടി ജോലികള്‍ ഏറ്റെടുത്തും തളര്ച്ചയിലാണ്ട കേന്ദ്ര പ്രസിന് ഉണര്‍വ്വേകണം. കേരളത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള ഏക പ്രസായതുകൊണ്ടുതന്നെ വികസന പദ്ധതികള്‍ നടപ്പാക്കാന്‍ വൈകരുതെന്നും ഇന്നസെന്റ് മന്ത്രിയോട് ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: