ചെങ്ങാലൂര്‍: മേഖലയിലും വ്യാപക വാഴക്കുല മോഷണം. നന്തിപുലം ചാക്കോള ആന്റുവിന്റെ തോട്ടത്തിലെ നാല്‍പ്പത് നേന്ത്രവാഴക്കുലകളാണ് മോഷണം പോയത്. ചെങ്ങാലൂര്‍ ലാസ്റ്റ്കപ്പേള കല്ലുപാലത്തിനടുത്തുള്ള വാഴത്തോട്ടത്തിലായിരുന്നു മോഷണം. നന്തിക്കര,നെല്ലായി മേഖലയില്‍ കഴിഞ്ഞ ഒരാഴ്ചക്കിടെ മൂന്ന് തോട്ടങ്ങളില്‍ നൂറ്റമ്പത് നേന്ത്രവാഴകുലകള്‍ മോഷണം പോയിരുന്നു. പുതുക്കാട് പൊലീസ് അന്വേഷണം ആരംഭിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: