വിയ്യൂര്‍: മറന്നുവച്ച പേഴ്സ് തിരികെ നല്കി ഓട്ടോഡ്രൈവര്‍ മാതൃകയായി. പോലീസ് സ്റ്റേഷന് പരിധിയില്‍ ഓട്ടോ െ്രെഡവറായി ജോലി ചെയ്യുന്ന കുറ്റുമുക്ക് ദേശത്ത് പട്ടാട്ട് വീട്ടില്‍ വിശ്വംഭരന് മകന് അശോകനാണ് തന്റെ ഓട്ടോയില്‍ മറന്നു വച്ച പേഴ്സ് ഉടമയ്ക്ക് തിരിച്ചു നല്കി മാതൃകയായത്. അത്താണിയിലെ കണ്ണനായ്ക്കല്‍ ഫ്രാന്‍സിസ് ഭാര്യ ലിസ്സിയുടെ 4500 രൂപയും മോട്ടോര്‍ സൈക്കിളിന്റെ താക്കോലും മറ്റും അടങ്ങുന്ന പേഴ്സ് വിയ്യൂരില്‍ നിന്നും പവര്‍ ഹൗസിലേക്ക് യാത്രചെയ്യുമ്പോള്‍ ഓട്ടോയില്‍ വെച്ച് നഷ്ട്ടപ്പെടുകയായിരുന്നു. വിയ്യൂര്‍ പോലീസ് സ്റ്റേഷനില്‍ വെച്ച് അഡീഷണല്‍ എസ്ഐ സിപി ജോണിയുടെ സാന്നിധ്യത്തിലാണ് ലിസ്സിക്ക് പേഴ്സ് കൈമാറിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: