തിരുവില്വാമല: തിരുവില്വാമല ഗവ.ആശുപത്രിക്കു സമീപം നിന്നിരുന്ന വര്‍ഷങ്ങള്‍ പഴക്കമുള്ള ആല് മരം കടപുഴകി വീണു. മരം റോഡിലേക്ക് വീണതിനെത്തുടര്‍ന്ന് ഒരുമണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു. ആളപായം ഉണ്ടായിട്ടില്ല.
ഇന്നലെ ഉച്ചയോടുകൂടിയാണ് മരം റോഡിലേക്ക് വീണത്. സമീപത്തുണ്ടായിരുന്ന ഇലക്ട്രിക് ട്രാന്‍സ്ഫോര്‍മര്‍ പൂര്‍ണമായും തകര്‍ന്നു.
മരത്തിനു ചുവട്ടില്‍ നിര്‍ത്തിയിരുന്ന രണ്ടു കാറുകള്‍ക്കും തകരാര്‍ സംഭവിച്ചു. കെ.എസ്.ഇ.ബി ലൈനുകളും സമീപത്തുണ്ടായിരുന്ന ഇലക്ട്രിക് പോസ്റ്റുകളും തകര്‍ന്നു. നാട്ടുകാരും ഫയര്‍ ഫോഴ്സും കെ.എസ്.ഇ.ബിയും ചേര്‍ന്ന് മരം മുറിച്ചു മാറ്റി. വന്‍ ദുരന്തമാണ് ഒഴിവായതെന്ന് നാട്ടുകാര്‍ പറയുന്നു.
അപകട ഭീഷണിയുണര്‍ത്തുന്ന പഴക്കം ചെന്ന ഒരു മരം കൂടി ആശുപത്രിക്കു മുന്നില്‍ നില്‍ക്കുന്നുണ്ട്. മുറിച്ചു മാറ്റാനുള്ള അനുമതി കിട്ടിയെങ്കിലും ഇതുവരെയും മരം മുറിച്ചു മാറ്റാന്‍ അധികൃതര്‍ മുന്നോട്ടു വന്നിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: