തിരുവില്വാമല: പാമ്പാടി നെഹ്റു എഞ്ചിനിയിറിംഗ് കോളേജില്‍ വിദ്യാര്‍ത്ഥികള്‍ തമ്മില്‍ സംഘട്ടനം.
ഇന്നലെ രാവിലെ കോളേജ് വരാന്തയില്‍ രണ്ട് വിഭാഗങ്ങള്‍ എറ്റുമുട്ടുകയായിരുന്നു. മെക്കാനിക്കല്‍ വിഭാഗത്തിലെ മൂന്ന് വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റു. ഒരാളുടെ തലയ്ക്ക് സാരമായ പരിക്കുണ്ട്.
പരിക്കേറ്റവരെ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പഴന്നൂര്‍ എസ്ഐ മനോജ് കെ ഗോപിയുടെ നേതൃത്വത്തില്‍ പോലീസ് സ്ഥലത്തെത്തി സ്ഥിതിഗതികള്‍ ശാന്തമാക്കി.
സമാനമായ സംഭവം രാവിലെ പാമ്പാടി സെന്ററിലും നടന്നു. അഞ്ചുപേരടങ്ങിയ സംഘം വടിവാളുമായി മറുവിഭാഗത്തെ ആക്രമിക്കുകയായിരുന്നു.
സംഘട്ടനവുമായി ബന്ധപ്പെട്ട് പോലീസ് രണ്ടു പേരെ കസ്റ്റഡിയിലെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: