ഇരിങ്ങാലക്കുട: ചേലൂര്‍ സെന്റര്‍മുതല്‍ അരിപ്പാലംവരെയുള്ള റോഡ് വീതികൂട്ടുന്നതിന്റെ ഭാഗമായി ജെസിബി ഉപയോഗിച്ച് നൂറുകണക്കിന് ലോഡ് മണ്ണെടുത്ത് കൊണ്ടുപോകുന്നു. ഒരു മീറ്റര്‍ വീതി കൂട്ടാനെന്ന് പറഞ്ഞ് മൂന്നു മീറ്റര്‍വരെയുള്ള ഭാഗത്തെ മണ്ണ് കരാറുകാര്‍ കൊണ്ടുപോകുന്നതായി ബിജെപി പൂമംഗലം പഞ്ചായത്ത് കമ്മിറ്റി ആരോപിച്ചു. ഇതുമൂലം മഴക്കാലത്ത് വെള്ളക്കെട്ട് ഉണ്ടാകാനിടയുണ്ട്. പ്രസിഡണ്ട് സിബി കുന്നുമ്മക്കര അദ്ധ്യക്ഷത വഹിച്ചു. മനോജ് ചക്കാലയ്ക്കല്‍, പി.പരമേശ്വരന് തലാപ്പിള്ളി, സി.വി.അജയകുമാര്‍ എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: