കോഴഞ്ചേരി:പ്രകൃതിക്ക് ദോഷം വരാത്ത വികസന പ്രവര്‍ത്തനങ്ങള്‍ മാത്രമേ ശബരിമലയില്‍ നടത്താവൂവെന്ന് വാഴൂര്‍ തീര്‍ത്ഥപാദാശ്രമാധിപതി പ്രജ്ഞാനാനന്ദതീര്‍ത്ഥപാദസ്വാമി പറഞ്ഞു.
പുല്ലാട് കുറുങ്ങഴക്കാവില് നടക്കുന്ന അയ്യപ്പസത്രവേദിയില് മണികണ്ഠ സംഗമത്തില്‍ അനുഗ്രഹ പ്രഭാഷണം നടത്തുകയായിരുന്നു സ്വാമി.വന്യജീവികളുമായി താദാത്മ്യം പ്രാപിച്ച് പ്രകൃതിയെയും നദികളെയും സംരക്ഷിച്ചുകൊണ്ട് വനത്തില്‍ താമസിച്ച് ജീവിച്ചവരാണ് നമ്മുടെ ഋഷീശ്വരന്മാര്.പ്രകൃതിയെ സംരക്ഷിച്ചാല്‍ മാത്രമേ ജനങ്ങളുടെ നിലനില്‍പ്പുണ്ടാവുകയുള്ളൂ എന്നും സ്വാമിജി പറഞ്ഞു.
ശബരിമല ക്ഷേത്രത്തെ പവിത്രതയോടും, തനിമയോടും നിലനിര്‍ത്തുവാനുള്ള ബാധ്യത നമുക്കുണ്ടെന്ന് മണികണ്ഠ സംഗമം ഉദ്ഘാടനം ചെയ്തുകൊണ്ട് തിരുവിതാംകൂര്‍ വികസനസമിതി ചെയര്മാന് പി.എസ്. നായര്‍ പറഞ്ഞു.
ശബരിമലക്ഷേത്രത്തിന്റെ തനിമ നിലനിര്‍ത്തിക്കൊണ്ടുള്ള വികസനമാണ് അവിടെ നടപ്പിലാക്കേണ്ടത്. ക്ഷേത്രമായി നിലനിര്ത്തുവാനാഗ്രഹിക്കുന്നവരും ശബരിമലയെ ടൂറിസം സെന്ററാക്കാന്‍ ശ്രമിക്കുന്നവരും സമൂഹത്തിലുണ്ടെന്നും അദ്ദേഹം പറഞ്ഞു.
എസ്. ശ്രീകുമാര്‍ അധ്യക്ഷനായിരുന്നു.ഭാരതീയ വിദ്യാനികേതന്‍ സ്റ്റേറ്റ് അക്കാഡമി കോര്‍ഡിനേറ്റര്‍ എസ്. പ്രബോധ് കുമാര്‍, മുരളീധരന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: