കോഴഞ്ചേരി: കടുത്ത വരള്‍ച്ച വരുത്തിവെച്ച കൃഷിനാശത്തിന്റെ പശ്ചാത്തലത്തില്‍ ജില്ലയിലെ കര്‍ഷകരുടെ കാര്‍ഷിക കടങ്ങള്‍ എഴുതിതള്ളണമെന്ന് കര്‍ഷക മോര്‍ച്ച സംസ്ഥാന ജനറല്‍ സെക്രട്ടറി ഡോ. അനില്‍ വൈദ്യമംഗലം ആവശ്യപ്പെട്ടു. കര്‍ഷക മോര്‍ച്ച ജില്ലാ കമ്മിറ്റി യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പമ്പ, മണിമല നദികളിലെ ജലവിതാനം ക്രമാതീതമായി താഴ്ന്ന സാഹചര്യത്തില്‍ ജില്ലയിലെ നെല്ലടക്കമുള്ള കാര്‍ഷിക വിഭവങ്ങള്‍ 80 ശതമാനം നശിച്ചിരിക്കുകയാണ്. കര്‍ഷകരെ സഹായിക്കാന്‍ സര്‍ക്കാരും അടിയന്തരമായി ഇടപെടണമെന്ന് കര്‍ഷകമോര്‍ച്ച ജില്ലാ കമ്മിറ്റിയും ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് പി. ഉണ്ണികൃഷ്ണന് അധ്യക്ഷത വഹിച്ചു. സുരേഷ് കാദംബരി, ഷാജി ആര്. നായര്‍, വിനോദ് തിരുമൂലപുരം, അനോജ് കുമാര്‍, പി. കെ. വിജയകുമാര്‍, രാജേന്ദ്ര പ്രസാദ്, ഗോപകുമാര്‍, സുരേഷ് പത്തനംതിട്ട, കണ്ണന് ചിറ്റൂര്‍, റ്റി. പ്രസന്നകുമാര്‍, പി. സുരേഷ് കുമാര്‍, ജയപ്രകാശ്, ബിജു കെ.വി. എന്നിവര്‍ സംസാരിച്ചു
പ്രതികരിക്കാൻ ഇവിടെ എഴുതുക: