പത്തനംതിട്ട: പത്തനംതിട്ട ട്രാഫിക്ക് പോലീസ് സ്റ്റേഷനിലെ പോലീസുകാരന് ബിഎംഎസ് ഭാരവാഹിയെ അധിക്ഷേപിച്ചതില്‍ ഓട്ടോറിക്ഷാ മസ്ദൂര്‍ സംഘം മേഖലാ കമ്മറ്റി പ്രതിഷേധിച്ചു. പെറ്റിക്കേസ് ചുമത്തപ്പെട്ട തൊഴിലാളികള്‍ക്കുവേണ്ടി സംസാരിക്കാന്‍ ചെന്ന ഓട്ടോറിക്ഷാ മസ്ദുര്‍ സംഘം പത്തനംതിട്ട മേഖലാ ജോ. സെക്രട്ടറി അനില്‍ കുമാറിനോടാണ് റാഫി എന്ന പോലീസുകാരന് അപമര്യാദയായി പെരുമാറിയത്. അനില്‍കുമാറിനെ വര്‍ഗ്ഗീയമായി അധിക്ഷേപിക്കുകയും സ്റ്റേഷനില്‍ നിന്ന് ഇറങ്ങിപ്പോകുവാന് ആക്രോശിക്കുകയും ചെയ്തതായാണ് പരാതി. ഇതേ ഉദ്യോഗസ്ഥന് മുന്‍പും ബിഎംഎസ് പ്രവര്‍ത്തകരോട് അപമര്യാദയായി പെരുമാറിയിട്ടുണ്ടെന്നും പരാതിയുണ്ട്. ഇതു സംബന്ധിച്ച് ജില്ലാ പോലീസ് ചീഫിന് പരാതി നല്കി. നടപടി ഉണ്ടായില്ലെങ്കില്‍ പ്രക്ഷോഭ പരിപാടികള്‍ സംഘടിപ്പിക്കുമെന്ന് ബിഎംഎസ് മേഖലാ സെക്രട്ടറി വി.രാജന് പിള്ള അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: