തിരുവല്ല:ജലദൗര്‍ലഭ്യത്തെ പൊരുതി തോല്‍പ്പിക്കാനുള്ള ബിജെപിയുടെ ഐതിഹാസിക മുന്നേറ്റം ജലസ്വരാജ് പദ്ധതിക്ക് ജില്ലയില്‍ തുടക്കമായി.മണിമല പമ്പാനദികളുടെ സംഗമ സ്ഥലമായ കടപ്ര പഞ്ചായത്തിലെ കീച്ചേരിവാല്കടവില് നടന്ന പരിപാടിയില്‍ സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന് ഉദ്ഘാടനം നിര്‍വ്വഹിച്ചു.
പ്രകൃതിയെ അമ്മയായി കണ്ടിരുന്ന സംസ്കാരം തിരിച്ച് കൊണ്ടുവരണമെന്ന് അദ്ദേഹം പറഞ്ഞു.
ജില്ലയിലെ മുഴുവന്‍ പ്രദേശങ്ങളിലും ജലസ്വരാജ് പദ്ധതി നടപ്പാക്കാനാണ് ജില്ലാ നേതൃത്വം പദ്ധതിയിട്ടിരിക്കുന്നത്. ഉപയോഗശൂന്യമായ കുളങ്ങളും കിണറുകളും ശുദ്ധീകരിക്കുക, മഴക്കുഴികള്‍ നിര്‍മ്മിക്കുക, മഴവെള്ള സംഭരണികള്‍ നിര്മ്മികക്കുക, ജലശ്രോതസുകള്‍ ശുദ്ധീകരിക്കുക തുടങ്ങി നിരവധി കാര്യങ്ങളാണ് പദ്ധതിയില്‍പ്പെടുത്തിയിരിക്കുന്നത്. ജൂണ്‍ 5ലോക പരിസ്ഥിതി ദിനത്തില്‍ എല്ലാ ബൂത്തുകളിലും ബഹുജനപങ്കാളിത്തത്തോടെ ഫലവൃക്ഷത്തൈകള്‍ നടും.ഭൂമിയുടെ ആവാസവ്യവസ്ഥക്ക് ശക്തിപകരുവാനും ജലസംരക്ഷത്തിനുമായി പദ്ധതികള്‍ ആവിഷ്ക്കരിച്ച് നടപ്പാക്കും. തണ്ണീര്‍ത്തടങ്ങളും ജലസ്രോതസുകളും ശുദ്ധീകരിക്കുവാനും സംരക്ഷിക്കുവാനും ബൂത്തുതലത്തില്‍ പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കും. ജനങ്ങളെ ജലസാക്ഷരരാക്കുക , വരള്‍ച്ചയെ നേരിടാന്‍ ജല കൂട്ടായ്മകള്‍ക്ക് രൂപം നല്‍കുക, വരള്‍ച്ച പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിവിധ മേഖലകളില്‍ ഏറ്റെടുക്കുക, മഴവെള്ള സംഭരണം എന്നിവയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം.ഇതിന്റെ ഭാഗമായി കൃത്രിമ ഭൂജല പരിപോഷണം, ബോധവക്കരണം, ജലസ്രോതസ്സുകളുടെ വീണ്ടെടുപ്പ്, ജലജാഗ്രത സമിതികള്‍,ജല പഠനങ്ങള്‍, സര്‍വേകള്‍ എന്നിവ നടത്തും.പദ്ധതിയുടെ നടത്തിപ്പിനായി ജല മിത്രങ്ങളെ പ്രവര്‍ത്തന സജ്ജരാക്കും. (ജലസംരക്ഷണത്തിനുള്ള ആളുകള്‍).അവരുടെ നേതൃത്വത്തില്‍ ജലജാഗ്രതാ സമിതികളുടെ രൂപീകരണം, ജലസംരക്ഷണ ബോധവല്‍ക്കരണത്തിനുള്ള ഗൃഹയാത്ര, ജലസംരക്ഷണ സന്ദേശ പരിപാടികള്‍ നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നതും. കൂടാതെ സംസ്ഥാനത്ത് 1000ഓളം ഫാക്കല്‍റ്റികളെയും 10,000ഓളം സാങ്കേതിക പരിശീലനം ലഭിച്ചവരേയും ജലസ്വരാജ് പദ്ധതികളുടെ ചുമതലകള്‍ക്കായി നിയോഗിക്കുകയും ചെയ്യും.ജില്ലയില്‍ ഒരു ലക്ഷത്തോളം 25 ലക്ഷം മഴക്കുഴികള്‍ പ്രാദേശിക ജനങ്ങളുടെ സഹായത്തോടെ ഏറ്റെടുത്ത് നടത്തും.കുളങ്ങള്‍ വൃത്തിയാക്കി സ്ഥിരസംരക്ഷണം നടത്തിയും, മഴവെള്ളം സംഭരിക്കാന്‍ തടയിണ നിര്‍മിച്ചും ഫലവൃക്ഷതൈ നട്ടുമാണ് പദ്ധതികള്‍ ആസൂത്രണം ചെയ്തിരിക്കുന്നത്.പരിപാടിയില്‍ മികച്ച അദ്ധ്യാപികക്കുള്ള സംസ്ഥാന അവാര്‍ഡ് നേടിയ അംബികാദേവി ടീച്ചര്‍ അദ്ധ്യക്ഷത വഹിച്ചു.സംസ്ഥാന ട്രഷറാര്‍ കെആര്‍.പ്രതാപചന്ദ്രവര്‍മ്മ,വക്താവ് ജെ.ആര് പത്മകുമാര്‍,കര്‍ഷക മോര്‍ച്ച സംസ്ഥാന അദ്ധ്യക്ഷന്‍ ടി.ആര് മുരളി ജില്ലാ പ്രസിഡന്റ് അശോകന്‍കുളനട.ഭാരവാഹികളായ ഷാജി.ആര് നായര്‍ ,എസ്എന്‍ ഹരികൃഷ്ണന്,വിജയകുമാര്‍ മണിപ്പുഴ,അജി വിശ്വനാഥ്.മണ്ഡലം പ്രസിഡന്റ് കുറ്റൂര്‍ പ്രസന്നകുമാര്‍ ,സ്പീഡ് കാര്‍ട്ടൂണിസ്റ്റ് ജിതേഷ്,ചലചിത്രതാരം രാംദാസ് എ്ന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: