പത്തനംതിട്ട: സ്വന്തമായി ഒരു സെന്റ് ഭൂമിയില്ലാത്ത തോട്ടം തൊഴിലാളികള്‍ക്ക് ഭൂമിയും വാസയോഗ്യമായ വീടും നല്കാന് പിണറായി സര്‍ക്കാര്‍ ആര്‍ജ്ജവം കാണിക്കണമെന്ന് ബിഎംഎസ് ജില്ലാ സെക്രട്ടറി ജി.സതീഷ് കുമാര്‍ പറഞ്ഞു. കേരളാപ്രദേശ് പ്ലാന്റേഷന് മസ്ദൂര്‍ സംഘ് ജില്ലാ വാര്‍ഷിക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തോട്ടം ഉടമകള്‍ അനധികൃതമായി കൈവശം വച്ചിരിക്കുന്ന ഭൂമി ഏറ്റെടുത്ത് തൊഴിലാളികള്‍ക്ക് വീതിച്ചു നല്‍കണം. 2015 ജനുവരി മുതലുള്ള ശബള വര്‍ധനവ് നടപ്പാക്കണം. കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച മിനിമം വേതനം തോട്ടം തൊഴിലാളികള്‍ക്കു കൂടി ലഭ്യമാക്കണമെന്നും, ഇഎസ്ഐ പരിരക്ഷ നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കെ.എസ്സ്.നന്ദകുമാര്‍ അദ്ധ്യക്ഷനായി. ജില്ലാ ഭാരവാഹികളായ എ.എസ്.രഘുനാഥന്, പി.എസ്.ശശി, കെ.എസ്.സുരേഷ് കുമാര്‍, എന്‍.വി. പ്രമോദ് , പി.ജി. ഹരികുമാര്‍, ബാല്‍രാജ്, ശേഖര്‍ ആര്., രാജേന്ദ്രപ്രസാദ് എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: