പത്തനംതിട്ട:പങ്കാളിത്തപെന്‍ഷന്‍ പിന്‍വലിക്കുക, ശമ്പള പരിഷ്ക്കരണ കുടിശ്ശിക ഒറ്റത്തവണയായി നല്‍കുക, പെന്ഷന് പ്രായം 60 ആയി ഉയര്‍ത്തുക, കെ.എ.എസ്സ് ന് ആവശ്യമായ തസ്തികകള്‍ സൃഷ്ടിക്കുക, വിലക്കയറ്റം തടയുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് ഫെറ്റോയുടെ ആഭിമുഖ്യത്തില്‍ 25 ന് പത്തനംതിട്ട കളക്ട്രേറ്റിന് മുന്നില്‍ കൂട്ടധര്‍ണ്ണ നടത്തുമെന്ന് കെ.ജി.ഒ. സംഘ് സംസ്ഥാന പ്രസിഡന്റ് കമലാസനന് കാര്യാട്ട് പറഞ്ഞു.
ഫെറ്റോ ജില്ലാകമ്മറ്റിയോഗം ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡന്റ്
ആര്. ബാഹുലേയന് അദ്ധ്യക്ഷനായിരുന്നു. എന്‍.ജി.ഒ. സംഘ് സംസ്ഥാന വൈസ്പ്രസിഡന്റ് എം.കെ. അരവിന്ദന്, ജില്ലാ സെക്രട്ടറി എസ്. രാജേഷ്, പെന്‍ഷനേഴ്സ് സംഘ് ജില്ലാ സെക്രട്ടറി അനില്‍ ആര്.എസ്., വൈസ്പ്രസിഡന്റ് എ. രവീന്ദ്രന്‍നായര്‍ ഫെറ്റോ ജില്ലാ സെക്രട്ടറി ഡി. അശോകന്, ജോയിന്റ് സെക്രട്ടറി എസ്. ഗിരീഷ് എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: