പാലക്കാട്: കേരളം മാറി മാറി ഭരിച്ച സര്‍ക്കാരുകളൊന്നും ജലവിഷയത്തിലും ,അന്തര്‍ സംസ്ഥാന നദിജല പ്രശ്നങ്ങളിലും സംസ്ഥാനത്തിന് അനുകൂല നിലപാട് എടുക്കാത്തതാണ് ഇന്നത്തെ ജലപ്രശ്നത്തിന് കാരണമെന്ന് മുന്‍ മന്ത്രി കുട്ടി അഹമ്മദ് കുട്ടി പറഞ്ഞു.
ലോകജലദിനത്തില്‍ ജലാവകാശ സമരസമിതി ജില്ലാ കലക്ടറേറ്റിന് മുന്നില്‍ സംഘടിപ്പിച്ച ജലാവകാശ സമര ജ്വാലയില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.കേരളം കണ്ട 14 മന്ത്രിസഭകളും 6 തവണ ഗവര്‍ണര്‍ ഭരിച്ചിട്ടും കേരളത്തിന്റെ ജലപ്രശ്നത്തിന് ശാശ്വത പരിഹാരം കാണാനായിട്ടില്ല.ജലം പങ്കുവയ്ക്കുന്നതില്‍ എന്നും ഏകാധിപത്യം നിലനിര്‍ത്തുന്ന മറുപക്ഷത്തോട് വിനയഭാവത്തിലുള്ള സര്‍ക്കാറുകളുടെ പ്രതികരണ മനോഭാവത്തിലോ ജനപ്രതികളുടെ നിലപാടിലോ, തീരുമാനത്തിലോ ഒരു മാറ്റവുമില്ല.
ഇത്രയധികം ജലം നഷ്ട്ടപെടുന്നതിനെകുറിച്ച് പതിറ്റാണ്ടുകള്‍ക്ക് മുന്‍പ്തന്നെ ഉണ്ടാക്കിയ നിയമസഭ കമ്മിറ്റി കണ്ടെത്തിയതും നിയമസഭ അംഗീകരിച്ചതുമായ റിപ്പോര്‍ട്ട് നിലവിലുണ്ട്. അതില്‍ കണ്ടെത്തിയ ആറ് ലംഘനങ്ങളിലോ 31 നിര്‍ദ്ദേശ്ശിച്ച പ്രശ്ന പരിഹാരത്തിനോ മാറിമാറി വന്ന സര്‍ക്കാറുകള്‍ ഒന്നുംതന്നെ നടപടികള്‍ സ്വീകരിച്ചില്ല.
സര്‍ക്കാരുകള്‍ എപ്പോഴും കോര്പ്പറേറ്റുകള്ക്കൊപ്പമായിരുന്നു പാവപെട്ട വര്‍ക്കൊപ്പം നിലകൊണ്ടിട്ടില്ലെന്നും ,അവകാശങ്ങള്‍ക്ക് വേണ്ടി സങ്കുചിത രാഷ്ട്രീയ ചിന്തള്ക്കധീതമായി ഒന്നിച്ചു നിന്ന് പോരാടണം.വെള്ളം എല്ലാവരുടെയും അവകാശമാണ്.അത് ആരുടേയും ഔദാര്യമല്ലെന്നും അദ്ദേഹം പറഞ്ഞു.സമരസമിതി ചെയര്മാന്.അഡ്വ.എസ് .കൊച്ചുകൃഷ്ണന്‍ അധ്യക്ഷനായി.
പ്ലാച്ചിമട സമരസമിതി ചെയര്മാന് .വിളയോടി വേണുഗോപാലന്‍ ജലാവകാശ ജലസംരക്ഷണ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. മുന്‍ മന്ത്രി വിസി.കബീര്‍ ,ബി.ജെ.പി.സംസ്ഥാന സെക്രട്ടറി. സി .കൃഷ്ണകുമാര്‍, ഡോ. പി .മുരളീധരന് ,കിണാവല്ലൂര്‍ ശശിധരന്,ഫാ .ആല്‍ബര്‍ട്ട് ആനന്ദ്രാജ് ,പുതുശേരി ശ്രീനിവാസന് ,കെ.എ.പ്രഭാകരന് മാഷ് ,പാണ്ടിയോട് പ്രഭാകരന്,വി.പി.നിജാമുദ്ധീന്‍, പി.വി.വിജയരാഘവന്, വര്‍ഗീസ് തൊടുപറമ്പില്‍ , സജീഷ് കുത്തനൂര്‍, അറുമുഖന് പത്തിച്ചിറ, എ.കെ.സുല്‍ത്താന്‍, ബി.ജ്യോതിഷ്കുമാര്‍, കണക്കമ്പാറ ബാബു , ഉദയകുമാര്‍ കൊല്ലങ്കോട്, മുഹമ്മദ് ഹനീഫ, ശശികുമാര്‍ എന്നിവര്‍ സംസാരിച്ചു.
കുടിവെള്ളം ജന്മമാവകാശമെണെന്നും,അതെല്ലാവര്‍ക്കും എത്തിച്ചു കൊടുക്കാനും, പറമ്പിക്കുളം ആളിയാര്‍ കരാര്‍ പുതുക്കി വെള്ളം വാങ്ങി കേരളത്തിലേ ജനങ്ങളെയും, കര്‍ഷകരെയും രക്ഷിക്കാന്‍ കേരളം സര്‍ക്കാര്‍ തയ്യാറാവത്തതില്‍ പ്രതിക്ഷേധിച്ച് പശുവും, കുട്ടിയും, കോഴികളുമായി രക്തസാക്ഷി മണ്ഡപത്തിന് മുന്നില്‍ നിന്ന് തുടങ്ങിയാണ് സമരപന്തലില്‍ എത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: