ഇരിങ്ങാലക്കുട: ഠാണാവില്‍ നിന്ന് ആരംഭിക്കുന്ന കോളനി റോഡ് ടാര്‍ ചെയ്തത് മണിക്കൂറുകള്‍ക്കകം പൊളിച്ചുനീക്കി. പരിശോധനയില്‍ അപാകത കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. നിലവിലെ റോഡില്‍ 20 എംഎം കനത്തില്‍ ചിപ്പിങ് കാര്‍പെറ്റ് ചെയ്തതാണ് ഇളകി പോന്നതായി കണ്ടത്.
തിങ്കളാഴ്ച്ച രാവിലെ ടാര്‍ ചെയ്ത ഭാഗത്തിനെ കുറിച്ച് പരാതി ലഭിച്ചതിനെ തുടര്‍ന്നു മുനിസിപ്പല്‍ എന്‍ജിനീയറുടെ നേതൃത്വത്തില്‍ ഉദ്യോഗസ്ഥര്‍ സംഭവ സ്ഥലം പരിശോധിക്കുകയും അപാകത കണ്ടെത്തുകയുമായിരുന്നു.
തുടര്‍ന്ന് ഈ ഭാഗം പൊളിച്ചുനീക്കാന്‍ കോണ്‍ട്രാക്ടറോട് നഗരസഭ ആവശ്യപ്പെടുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: