പത്തനംതിട്ട: ഡോ. ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം മര്‍ത്തോമ്മ വലിയ മെത്രാപ്പൊലീത്തയുടെ നൂറാം ജന്മ ദിനത്തോട് അനുബന്ധിച്ച് കൈരളി ടി വിയും പത്തനംതിട്ട നഗരസഭയും കാഴ്ച നേത്രദാന സേനയും ചേര്‍ന്ന് ജനകീയ സാംസ്കാരിക സമ്മേളനവും മെഗാ ഷോയും സംഘടിപ്പിക്കും. 25ന് പത്തനംതിട്ട മുനിസിപ്പല്‍ സ്റ്റേഡിയത്തിലാണ് പരിപാടി. പരിപാടിയില്‍ സാമൂഹ്യ സാംസ്കാരിക രംഗത്തെ പ്രമുഖര്‍ പങ്കെടുക്കുമെന്ന് സംഘാടകര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.
വൈകിട്ട് ആറിന് സാംസ്കാരിക സമ്മേളനം ആരംഭിക്കും.
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, രാജ്യസഭ ഉപാധ്യക്ഷന്‍ പി.ജെ. കുര്യന്, എം.എ. ബേബി എംഎല്‍എ, നടനും എംഎല്‍എയുമായ മുകേഷ്, മന്ത്രി മാത്യു ടി. തോമസ്, ഡോ. ജോസഫ് മാര്‍ത്തോമ്മ മെത്രാപ്പൊലീത്ത, ബിഷപ്പ് ഡോ.കെ.പി. യോഹന്നാന്, ഡോ. വര്‍ഗീസ് മാര്‍കുറിലോസ് മെത്രാപ്പൊലീത്ത, കുറിയാക്കോസ് മാര്‍ ക്ലിമിസ്, യുഹാനോന്‍ മാര്‍ ക്രിസോസ്റ്റം, തന്ത്രി കണ്ഠര് രാജീവരര,് പത്തനംതിട്ട ഇമാം അബ്ദുള്‍ ഷുക്കൂര്‍ അല്ക്വാസ്മിന്, തുടങ്ങിയവര്‍ പങ്കെടുക്കും. പിന്നണി ഗായകരായ മനോ, റിമി ടോമി, ഹരിശങ്കര്‍, രാജലക്ഷ്മി, പ്രദീപ് ബാബു തുടങ്ങിയവര്‍ അണിനിരക്കുന്ന സംഗീത നിശയും അരങ്ങേറും. രമേശ് പിഷാരടിയുടെ ഹാസ്യ വിരുന്നുമുണ്ടാകും. സംഘാടക സമിതി ചെയര്മാന് അഡ്വ.കെ. അനന്തഗോപന്‍, രക്ഷാധികാരികളായ രാജു ഏബ്രഹാം എംഎല്‍എ, രജനി പ്രദീപ്, പി.കെ.ജേക്കബ്, വര്‍ക്കിങ് ചെയര്മാന് അഡ്വ.റോഷന് റോയി മാത്യു, കൈരളി സീനിയര്‍ അസി. ജനറല്‍ മാനേജര്‍ ബി. സുനില്‍, പി.ജി.സുനില്‍ കുമാര്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: