തിരുവല്ല: സുരക്ഷാ മാനദണ്ഡങ്ങള്‍ കാറ്റില്‍പറത്തി അശാസ്ത്രീയ്മായി രൂപകല്‍പ്പന ചെയ്ത് നിര്‍മ്മിച്ച കുറ്റപ്പുഴ റെയില്‍വെ മേല്പാലത്തിലൂടെ കാല്നടക്കാരന് നടക്കണമെങ്കില്‍ ജീവന് പണയം വെയ്ക്കണം.ഇടവേളകളില്ലാതെ ചീറിപായുന്ന വാഹനങ്ങള്‍ക്ക് ഇടയിലൂടെ വേണം പാലംകടക്കാന്‍.പാലത്തില്‍ കാല്‍നടയാത്രക്കാര്‍ക്ക് അപകടം കൂടാതെ കടന്ന് പോകുന്നതിനായി പാലത്തിന് ഇരുവശത്തും നിര്‍മ്മിച്ച നടപ്പാതയില്‍ വാട്ടര്‍ അതോറിറ്റി ജലവിതരണ പൈപ്പുകള്‍ സ്ഥാപിക്കുകയും നടപ്പാത ഉയരം കൂട്ടുകയും ചെയ്തു.
ഇതോടെ കാല്‍നടക്കാരുടെ സഞ്ചാരം അപകടഭീഷണിയിലായി.സ്വകാര്യ ബസുകളും വലിയ ലോറികളും സ്ഥിരമായി കടന്ന് പോകുന്ന പാതയാണിത്.കൂടാതെ വിവിധ വിദ്യലയങ്ങളിലെ കുട്ടികളും കടന്ന് പോകുന്നു.നടപ്പാതയുടെ അപാകതകള്‍ ചൂണ്ടിക്കാട്ടി നടപടികള്‍ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് പൗരസമിതിയുടെ ആഭിമുഖ്യത്തില്‍ നിരവധി തവണ പരാതി നല്‍കിയെങ്കിലും ബന്ധപ്പെട്ട് അധികാരികള്‍ വേണ്ടനടപടികള്‍ സ്വീകരിച്ചില്ല. പാലത്തിന്റെ നിര്‍മ്മാണം പൂര്‍ത്തീകരിക്കുകയും കരാറുകാരന് ബില്ലുപാസാക്കിയതിനാലും തുടര്‍പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ റെയില്‍വെ വിമുഖത കാണിക്കുകയാണ്.ഈ സാഹചര്യത്തില്‍ അപകട സാദ്ധ്യത നിലനില്‍ക്കുന്നതിനാല്‍ മേല്‍പാലത്തിന്റെ ഇരുവശങ്ങളും ഗതാഗതം നിയന്ത്രിക്കാന്‍ ഉതകുന്ന സിഗ്നല്‍ സംവിധാനം സ്ഥാപിക്കുവാന്‍ ഇതിനായി റോഡ് സുരക്ഷാ വകുപ്പില്‍ നിന്ന് തുക അനുവധിക്കണനെന്നാണ് നാട്ടുകാരുടെ അവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: