ഒറ്റപ്പാലം: യാത്രക്കാരെ ആകര്‍ഷിക്കുന്നതിനായി ഹോട്ടലിനു മുന്നില്‍ ഇതര സംസ്ഥാന തൊഴിലാളികളെ നോക്കുകുത്തികളായി നിര്‍ത്തുന്നുവെന്ന ജന്മഭൂമി വാര്‍ത്ത താലൂക്ക് വികസന സമിതി യോഗത്തില്‍ ചര്‍ച്ചയായി . സമിതിയംഗം വി.ജയരാജ് പ്രശ്നം ഉന്നയിച്ചത്.. ഇവര്‍ക്ക് മിനിമം കൂലി നിശ്ചയിക്കണമെന്നും ജോലി സമയം 8 മണിക്കൂറായി പരിമിതപ്പെടുത്തണമെന്നും ആവശ്യമുയര്‍ന്നു. വേനലിന്റെ കാഠിന്യംകൂടുമ്പോള് ജോലി സമയത്തില്‍ മാറ്റം വരുത്തി കൊടുക്കണമെന്നും അഭിപ്രായപ്പെട്ടു.
താലൂക്ക് ലേബര്‍ ഓഫീസര്‍ക്ക് പരിഹരിക്കാന്‍ കഴിയുന്നതല്ല പ്രശ്നമെന്ന് അസി.ലേബര്‍ ഓഫീസര്‍ പറഞ്ഞു. ലേബര്‍ ഓഫീസറുടെ പ്രധാന ഉത്തരവാദിത്തം തൊഴിലാളി ക്ഷേമം സംരക്ഷിക്കലാണെന്നും അത് ചെയ്യാതെ സഭയെ തെറ്റിദ്ധരിപ്പിക്കരുതെന്നും പി.ഉണ്ണി എംഎല്‍എ പറഞ്ഞു. ഇതര സംസ്ഥാന തൊഴിലാളികളോട് മനുഷ്യത്വരഹിതമായ പ്രവര്‍ത്തനമാണ് ഹോട്ടലുടമകള്‍ കാണിക്കുന്നതെന്ന് വാണിയംകുളം പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.ഭാസ്ക്കരന്‍ അഭിപ്രായപ്പെട്ടു.
ബൈപാസിനു സ്ഥലം എടുക്കുന്നവര്‍ക്ക് നഷ്ടപരിഹാര തുക നല്കാന് ബജറ്റില്‍ തുക വകയിരുത്തിയിട്ടുണ്ടെന്ന് എംഎല്‍എ പറഞ്ഞു. ഓപ്പറേഷന് അനന്തയുടെ കാര്യത്തില്‍ 52 കൈയ്യേറ്റം കണ്ടെത്തി 29 എണ്ണം സ്വയം ഒഴിഞ്ഞു 16 കേസുകള്‍ ഹൈകോടതിയിലും ഒന്ന് ആര്‍ടിഒ കോടതിയിലും ഉണ്ടെന്ന് ഹെഡ്ക്വാട്ടേഴ്സ് തഹസീല്‍ദാര്‍ പറഞ്ഞു. എന്നാല്‍ 6 കേസുകളില്‍ യാതൊരു തുടര്‍ നടപടിയും എടുത്തിട്ടില്ലെന്നു പരാതി ഉയര്‍ന്നു. ഒറ്റപ്പാലം എസ്ആര്‍കെ നഗറിലെ താമരക്കുളത്തിലെ14 സെന്റൂ സ്ഥലം കൈയ്യേറ്റം നടന്നതായുള്ള ആരോപണത്തിന്റെ അടിസ്ഥാനത്തില്‍ വി.ഒ.റിപ്പോര്‍ട്ട് ആവശ്യപ്പെട്ടതായി തഹസീല്‍ദാര്‍ അറിയിച്ചു. പാതയോര കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കും. പുക പരിശോധന കേന്ദ്രങ്ങള്‍ നിലവാരമില്ലാത്തതിനാല്‍ എട്ടോളം കേന്ദ്രങ്ങള്അടച്ച പൂട്ടിയെന്നു ജോയിന്റ് ആര്‍ടിഒ അറിയിച്ചു.
കടമ്പഴിപ്പുറം ഇരട്ട കൊലപാതകം തെളിയിക്കുന്നതിനു പോലീസ് പരാജയപ്പെട്ടെന്നും കേസ് ക്രൈംബ്രാഞ്ചിനു കൈമാറണമെന്നും ബി.ജെ.പി.പ്രതിനിധി പി.വേണുഗോപാല്‍ ആവശ്യപ്പെട്ടപ്പോള്‍ ലോക്കല്‍ പോലീസിന്റെ അന്വേഷണ നടപടി പൂര്‍ത്തിയായാല്‍ ക്രൈംബ്രാഞ്ച് ഏറ്റെടുക്കുന്നതിനുള്ള നടപടി ഉണ്ടാകുമെന്ന് എംഎല്‍എ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: