കൊഴിഞ്ഞാമ്പാറ: അതിര്‍ത്തിയിലെ നടുപ്പുണി പരിശിക്കല്‍ ചെക്ക് പോസ്റ്റുകളിലൂടെയാണ് അനധികൃതമായി കാലികള്കടത്തുന്നത്. മൃഗസംരക്ഷണ വകുപ്പ് ചെക്ക് പോസ്റ്ററുകളില്‍ മതിയായ പരിശോധന നടത്താന്‍ സൗകര്യ കുറവും ഉണ്ട്. ഡോക്ടര്‍ ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റുകള്‍ ഇല്ലാതെയാണ് മിക്കവാറും വണ്ടികള്‍ കടന്നു പോകുന്നത്. ഒരു ലോറിയില്‍ പതിനാറുകാലികളെ കയറ്റേണ്ട സ്ഥാനത്ത് മുപ്പതില്‍ കൂടുതലാണ് കയറ്റുന്നത്.
മതിയായ രേഖകള്‍ ഇല്ലാതെ വരുന്ന വണ്ടികള്‍ കടത്തിവിടാന്‍ വന്‍കിട മാഫിയകള്‍ പ്രവര്‍ത്തിക്കുന്നതായും ആരോപണമുണ്ട്. ഞായറാഴ്ച്ച രാത്രി മതിയായ രേഖകളില്ലാതെ അധിക ലോഡുമായി ആറോളം വണ്ടികളാണ് കരുമണ്ണിലെ കന്നുകാലി ചെക്ക് പോസ്റ്റില്‍ നിന്നും തിരിച്ചുവിട്ടത്.
തുടര്‍ന്ന് രാത്രി പന്ത്രണ്ട് മണിയോടു കൂടി ഊടുവഴികളിലൂടെ സഞ്ചരിച്ച് ആ വാഹനങ്ങള്‍ പരിശക്കല്‍ ചെക്ക് പോസ്റ്റില്‍ എത്തിചേര്‍ന്നു അവിടെ നിന്നും തിരിച്ച് വിടുകയാണുണ്ടായത്, പിന്നീട് ആ വഴി തന്നെ കടന്നു പോയിട്ടുമുണ്ട്.
ദിനംപ്രതി അമ്പതോളം വണ്ടികളാണ് ഈ വഴികളിലൂടെ അധികൃതരുടെ കണ്ണുവെട്ടിച്ച് കടന്ന് പോകുന്നത്. പരിശക്കല്‍ ചെക്ക് പോസ്റ്റ് അധികൃതര്‍ എല്ലാ രേഖകളും ഉണ്ടായിരുന്നു എന്നാണ് ഒരു മണിക്കൂര്‍ മുന്‍പ് കരിമണ്ണ് ചെക്ക് പോസ്റ്റില്‍ നിന്നും ഡോക്ടര്‍ ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് ഇല്ലാത്തതു കൊണ്ടും 16 എണ്ണം കയറ്റേണ്ടിടത്ത്് 30 എണ്ണം കയറ്റി വന്നതിനാലും തിരിച്ച് വിട്ട വാഹനങ്ങള്‍ക്ക് ഒരു മണിക്കൂറിനുള്ളില്‍ എവിടന്ന് ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് കിട്ടി എന്നും ഓവര്‍ ലോഡ് എങ്ങനെ കൃത്യമായ ലോഡ് ആയെന്നും കണ്ടെത്തേണ്ട ഒരു വസ്തുതയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: