വണ്ടിത്താവളം:കുടിവെള്ള ക്ഷാമം രൂക്ഷമായിരിക്കെ ജല അതോറിറ്റി ജീവനക്കാരുടെ അനാസ്ഥമൂലം പ്രതിദിനം ആയിരക്കണക്കിന് ലിറ്റര്‍ കുടിവെള്ളം അഴുക്കുചാലിലേക്ക് ഒഴുകി പാഴാകുന്നു.
വണ്ടിത്താവളം പച്ചക്കറി ചന്തക്ക് മുന്നില്‍ പൊരുമാട്ടി പമ്പ് ഹൗസിന്റെ ജലവിതരണ പൈപ്പ് പൊട്ടിയാണ് കുടിവെള്ളം പാഴാവുന്നത്. പൈപ്പ് പൊട്ടിയിട്ട് ഒരുമാസം പിന്നിട്ടു.
ഇതുസംബന്ധിച്ച് സമീപവാസികള്‍ അധികൃതരെ അറിയിച്ചെങ്കിലും ഉടന്‍ ശരിയാക്കാമെന്ന് പറഞ്ഞ് പോയതല്ലാതെ ഒരു നടപടിയും ഉണ്ടായില്ല. ഇതുമൂലം സമീപ വീടുകളിലും പൊതുടാപ്പിലും വെള്ളം വരുന്നത് കുറഞ്ഞു. പ്രദേശത്തെ വീടുകളില്‍ കിണറുകള്‍ ഇല്ലാത്തതിനാല്‍ ജലസേചന വകുപ്പിന്റെ കണക്ഷനാണ് കുടിവെള്ളത്തിനുള്ള ഏകമാര്‍ഗം.
പൈപ്പ് പുന:സ്ഥാപിക്കാന്‍ വൈകിയാല്‍ കാലികുടങ്ങളുമായി വാട്ടര്‍ അതോറിറ്റിക്കു മുന്നില്‍ പ്രതിഷേധ സമരം നടത്തുമെന്ന് വീട്ടമ്മമാര്‍ മുന്നറിയിപ്പുനല്‍കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: