പത്തനംതിട്ട: തങ്ങള്‍ക്കു പഠിക്കണം എന്ന മുദ്രാവാക്യമുയര്‍ത്തി ഗവിനിവാസികളായ കുട്ടികളുടെ നേതൃത്വത്തില്‍ കെഎഫ്ഡിസി ഓഫീസ്ഉപരോധിച്ചു.
ഉപരോധസമരം ഗവി ഭൂമി സമരസമിതി ജനറല്‍ കണ്‍വീനര്‍ഷാജി ആര്. നായര്‍ ഉദ്ഘാടനം ചെയ്തു. പി.വി. ബോസ് അധ്യക്ഷത വഹിച്ചു.സമരസമിതി കണ്‍വീനര്‍ കെ.കെ. ബാബു, മനുഷ്യാവകാശ പ്രവര്ത്തകന് അനില്സി. ബൊക്കാറേ, ജനകീയ ജനാധിപത്യ മുന്നണി കണ്‍വീനര്‍ എം.ജെ. ജോണ്‍,ഭൂസമരസമിതി നേതാവ് കെ.കെ. രാജ് എന്നിവര്‍ പ്രസംഗിച്ചു.
ഗവി നിവാസികളായ തോട്ടം തൊഴിലാളികളുടെ കുട്ടികള്‍ക്ക് അഞ്ചാംക്ലാസ്മുതലുള്ള പഠനത്തിന് വണ്ടിപ്പെരിയാര്‍ വരെ പോകേണ്ടതുണ്ട്. ഇതിനുള്ളയാത്രാസൗകര്യം ഇല്ല. കുട്ടികളെ സ്കൂളില്‍ കൊണ്ടുപോകാനും തിരികെകൊണ്ടുവരാനും സൗകര്യമൊരുക്കാമെന്ന വാഗ്ദാനം നടപ്പായതുമില്ലെന്ന്സമരസമിതി കുറ്റപ്പെടുത്തി. ഗവി ഗവണ്മെന്റ് എല്‍പി സ്കൂള്‍ അപ്ഗ്രേഡ്ചെയ്യുക, വണ്ടിപ്പെരിയാറിലേക്ക് കുട്ടികള്‍ക്കു യാത്രാ സൗകര്യം നല്‍കുകതുടങ്ങിയ ആവശ്യങ്ങള്‍ കുട്ടികളും ഉന്നയിച്ചു.മീനാറില്നിന്നും ആരംഭിച്ചപ്രകടനത്തിന് ഗവി സമരസമിതി നേതാക്കളായ മയിലമ്മ, പി.കലേശ്, ടി. പ്രിന്‍സ്, പി.പുണ്യരാജ്, കെ. ത്യാഗു, ജയകൃഷ്ണന് തുടങ്ങിയവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: