കോഴഞ്ചേരി:മെഴുവേലി പഞ്ചായത്തില്‍ എല്‍ഡിഎഫ് സംഘര്‍ഷത്തിന് ശ്രമിക്കുന്നു. ബിജെപി പഞ്ചായത്ത് കമ്മിറ്റി. മെഴുവേലി ജംഗ്ഷന് മുതല്‍ ആലക്കോട്ടുവരെയുള്ള ഭാഗങ്ങളിലെ ബിജെപിയുടെയും, സംഘപരിവാര്‍ പ്രസ്ഥാനങ്ങളുടെയും കൊടി തോരണങ്ങള്‍ നശിപ്പിച്ചതില്‍ പഞ്ചായത്ത് കമ്മിറ്റി ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. മെഴുവേലി ക്ഷേത്രത്തിലെ ആറാട്ടുഘോഷയാത്രയെ സ്വീകരിക്കുവാനായി കെട്ടിയ കൊടിതോരണങ്ങള്‍ തീവെച്ച് നശിപ്പിച്ചു. സംഘര്ഷസാദ്ധ്യതയില്ലാത്ത മെഴുവേലിയില്‍ ബജറ്റ് ചോര്‍ച്ചയും ഭരണഘടനാ ലംഘനവും മറയ്ക്കുവാനും ജനശ്രദ്ധതിരിക്കുവാനുമുള്ള ഗൂഢശ്രമവുമാണ് അക്രമത്തിന്റെ പിന്നിലെന്ന് ബിജെപി കുറ്റപ്പെടുത്തി. ജനങ്ങളുടെ സ്വാതന്ത്ര്യത്തിലുള്ള കടന്നുകയറ്റവും സമാധാന അന്തരീക്ഷം തകര്‍ക്കുവാനുമുള്ള ഇടതുപക്ഷത്തിന്റെ ശ്രമം അവസാനിപ്പിച്ചില്ലായെങ്കില്‍ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് മെഴുവേലി പഞ്ചായത്ത് കമ്മിറ്റി അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: