അടൂര്‍: പള്ളിയ്ക്കല്‍ പഞ്ചായത്തിലെ തോട്ടുവാ വാര്‍ഡില്‍ പ്രവര്ത്തി്ക്കുന്ന പ്രൈമറി ഹെല്‍ത്ത് സെന്റര്‍ ജനങ്ങള്‍ക്ക് ഉപകാരപ്രദമല്ലെന്നു പരാതി. ഒരു ഡോക്ടര്‍ ഉള്‍പ്പടെ 30 ല്‍ അധികം ജീവനക്കാര്‍ ഉള്ള ഇവിടെ ഡോക്ടറുടെ സേവനം രോഗികള്‍ക്ക് ലഭിക്കുന്നത് മാസത്തില്‍ ഒന്നോ രണ്ടോദിവസമാണ്. 7 സബ്ബ് സെന്ററുകള്‍ ഈ പിഎച്ച്സിയുടെ കീഴില്‍ പഞ്ചായത്തിലെ വിവിധ വാര്‍ഡുകളിലായി പ്രവര്‍ത്തിക്കുന്നു. ഓരോസെന്ററിലെയും കുട്ടികളുടെ പ്രതിരോധ കുത്തിവെപ്പുകള്‍, ബിസിഒയിലെ മാസത്തിലെ നാല് യോഗങ്ങള്‍, ഡിഏംഓയിലെ അഞ്ച് യോഗങ്ങള്‍, ഞായറാഴ്ചകളിലെ ഡോക്ടറുടെ വിക്കിലീ ഓഫും മറ്റ് അവധികള്‍ എല്ലാം കൂടിയാകുമ്പോള്‍ ഡോക്ടര്‍ ഇല്ലാത്തതിനു കാരണമാകും. കുത്തിവയ്പ്പിനു മിക്ക സബ് സെന്ററുകളിലും ഡോക്ടര്‍ എത്താറില്ലെന്നാണ് പൊതുജനങ്ങളുടെ പരാതി. ദിവസ വേതന വ്യവസ്ഥയില്‍ പഞ്ചായത്ത് ഒരു ഡോക്ടറെ കൂടി ഇവിടെ നിയമിക്കണമെന്നു ജനങ്ങള്‍ വളരെ നാളുകളായി ആവശ്യപ്പെടുന്നു. ഈ പരാതി പരിഗണിക്കാനോ ഡോക്ടറുടെ ഒരു വേക്കന്സികൂടി അനുവദിക്കുന്നതിന് സമ്മര്‍ദ്ദം ചെലുത്താനോ പഞ്ചായത്ത് അധികൃതര്‍ ഇതുവരെ തായ്യാറായിട്ടില്ല.
വൃത്തിഹീനമായ ആശുപത്രിയും പരിസരവുമാണ് രോഗികളെ സ്വീകരിക്കുന്നത്. രോഗികള്‍ ബാത്ത്റും ഉപയോഗിക്കാതെ സമീപത്തെ വിടുകളെയാണ് ആശ്രയിക്കുന്നത്. ഡോക്ടര്‍ ഇല്ലാത്ത ദിവസം പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളായ തെങ്ങമം, തോട്ടം മുക്ക്, ചെറുകുന്നീ കൈതയ്ക്കല്‍, പള്ളിക്കല്‍ മേക്കുന്ന്, ഇളംപ്പളില്, ആലുംമൂട്, മുണ്ടപ്പളളി തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നും കിലോമീറ്റര്‍ താണ്ടി മരുന്നിനായി വരുന്നവര്‍ക്കു ഡോക്ടര്‍ ഇല്ല എന്ന കാരണത്താല്‍ മരുന്ന് ലഭിക്കുകയില്ല.
ജീവനക്കാര്‍ ശത്രുക്കളെ പോലെയാണ് തങ്ങളോട് ഇടപ്പെടുന്നത് എന്നു രോഗികള്‍ പറയുന്നു. ഇതു സംബന്ധിച്ച് പരാതികള്‍ ഡിഎംഓയ്ക്കും, പഞ്ചായത്ത് അധികാരികള്‍ക്കും നല്കിയാല് യാതൊരു നടപടിയും ഉണ്ടാകാറില്ല. ജിവനക്കാര്‍ പരാതി നല്‍കുന്നവരെ ഒറ്റപ്പെടുത്തി ഭീഷിണിപ്പെടുത്തുക സാധാരണമാണ്.
രാഷട്രീയ ഭരണ സ്വാധീനങ്ങള്‍ ഉപയോഗിച്ച് പരാതികളുടെ മേല്‍നടപടി ജീവനക്കാര്‍ക്ക് നേരെ ഉണ്ടാകുമാറും ഇല്ല. ദിവസവും ഒരു മണിക്ക് ശേഷം വാര്‍ഡുകളിലെ ഭവനങ്ങള്‍ സന്ദര്‍ശിച്ച് ജനങ്ങളുടെ അരോഗ്യ സംരക്ഷണവും ശുചിത്വ ബോധവും സംബന്ധിച്ച് ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കേണ്ട ജീവനക്കാര്‍ പോകുന്നത് സ്വന്തം ഭവനങ്ങളിലേക്ക്ാണ.് ഞായറാഴ്ച കളിലും പിഎച്ച്സികള്‍ തുറന്നു പ്രവ്വത്തിക്കണമെന്നിരിക്കേ ഒരു ഞായറാഴ്ച പൊലും ഈ സെന്റെര് തുറന്നു പ്രവര്‍ത്തിക്കുന്നില്ല. പിഎച്ച്സിയുടെ ചുമതല പള്ളിക്കല്് പഞ്ചായത്തിനാണ്.
പള്ളിക്കല്‍ പഞ്ചായത്തിലെ ജനങ്ങളുടെ ആരോഗ്യം സംരക്ഷിക്കുന്നതിനായി പള്ളിക്കല്‍ പി എച്ച് സി യെ കമ്മ്യുണിറ്റി ഹെല്‍ത്ത് സെന്റ് റായി ഉയര്‍ത്താന്‍ സര്‍ക്കാര്‍ തായ്യാറാകണമെന്നു ബിജെപി പള്ളിയ്ക്കല്‍ മണ്ഡലം കമ്മറ്റി സെക്രട്ടറി രാജേഷ് തെങ്ങമം ആവശ്യപ്പെട്ടു
പ്രതികരിക്കാൻ ഇവിടെ എഴുതുക: