മണ്ണാര്‍ക്കാട്: പ്രസിദ്ധമായ മണ്ണാര്‍ക്കാട് പൂരത്തിന് വിശേഷാല്‍ പൂജകളോടെ ഇന്ന് തുടക്കമാവും. 11നാണ് പൂരത്തിന്റെ വലിയാറാട്ട്. 12ന് ചെട്ടിവേലയോടുകൂടിയാണ് പൂരാഘോഷം സമാപിക്കുക.ഇന്ന് രാവിലെ 11.20നും11.50നും ഇടയിലാണ് ധ്വജപ്രതിഷ്ഠാച്ചടങ്ങുകള് പൂര്‍ത്തീകരിക്കുക.
ക്ഷേത്രംതന്ത്രി ശങ്കരനാരായണന്നമ്പൂതിരിപ്പാടിന്റെ കാര്‍മ്മികത്വത്തിലാണ് ചടങ്ങുകള്‍. രാത്രി എട്ടിന്ആലിപ്പറമ്പ് ശിവരാമപൊതുവാള്‍ സ്മാരക വാദ്യപ്രവീണ പുരസ്കാരം മേളവിദഗ്ധനായ കിഴക്കൂട്ട് അനിയന് മാരാര്‍ക്ക് പ്രശസ്തസംഗീതഞ്ജന് മണ്ണൂര്‍ രാജകുമാരനുണ്ണി സമര്‍പ്പിക്കും.മൃദംഗവിദ്വാന്‍ സേതുരാമനെയും ചടങ്ങില്‍ ആദരിക്കും.പുരസ്കാരവിതരണച്ചടങ്ങ് എന്‍.ഷംസുദ്ദീന് എംഎല്‍എ ഉദ്ഘാടനം ചെയ്യും.
രാത്രി പതിനൊന്നരയ്ക്ക് ഭഗവതിയുടെ പ്രഥമആറാട്ടെഴുന്നള്ളിപ്പ് നടക്കും.എല്ലാദിവസവും രാവിലെയും വൈകിട്ടും ഭഗവതിയുടെ രണ്ട്ആറാട്ടെഴുന്നള്ളിപ്പുകളുണ്ടാകും. ഇതോടൊപ്പം എല്ലാ ദിവസവും രാത്രി ക്ഷേത്രമൈതാനത്ത് വിവിധ കലാപരിപാടികളും അരങ്ങേറും.
ഒമ്പതിനാണ് കൂട്ടുവിളക്ക്. 10ന് ചെറിയാറാട്ടും 11ന് വലിയാറാട്ടും നടക്കും.വലിയാറാട്ടുദിവസം രാവിലെ 11ന് കുന്തിപ്പുഴ ആറാട്ടുകടവില്‍ കഞ്ഞിപ്പാര്‍ച്ച ഉണ്ടാവും.12ന് ചെട്ടിവേലദിവസം സ്ഥാനീയ ചെട്ടിയാര്‍മാരെ ആനയിച്ചുള്ള സാംസ്കാരികഘോഷയാത്രയോടെ പൂരത്തിന് സമാപനമാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: