പാലക്കാട്: കഞ്ചിക്കോട് ചടയന്‍കലായില്‍ ബിജെപി പ്രവര്‍ത്തകരായ രാധാകൃഷ്ണനെയും വിമലാദേവിയെയും സിപിഎമ്മുകാര്‍ ചുട്ടുകൊന്ന സംഭവം വളച്ചൊടിക്കാന്‍ ശ്രമം.
പാര്ട്ടികത്തുതന്നെ സംഭവം വിള്ളലുണ്ടാക്കിയ സാഹചര്യത്തിലാണ് ബിജെപിയുടെ തലയില്‍ കെട്ടിവച്ച് മുഖം രക്ഷിക്കുവാനുള്ള നീക്കം.പാര്‍ട്ടിയുടെ മുഖപത്രമായ ‘ദേശാഭിമാനിയില്‍’ കഴിഞ്ഞദിവസം വന്ന വാര്‍ത്തയില്‍ ഇത് വ്യക്തമാണ്. മനുഷ്യമനസാക്ഷിയെ ഞെട്ടിച്ച സംഭവത്തെ ന്യായീകരിച്ചുകൊണ്ടാണ് വാര്‍ത്ത. ഇതില്‍ നിന്നുതന്നെ കൊലപാതകത്തില്‍ സിപിഎമ്മിനുള്ള പങ്ക്പുറത്തുവന്നിരിക്കുകയാണ്. കഞ്ചിക്കോട് അക്രമം തുടര്‍ച്ചയായപ്പോള്‍ സമാധാനയോഗങ്ങള്ക്കുപോലും സിപിഎം തയ്യാറായില്ല. ഇത്തരം യോഗങ്ങള്‍ക്ക് ഇപ്പോള്‍ പ്രസക്തിയില്ലെന്നായിരുന്നു മന്ത്രി ബാലന്റെ അഭിപ്രായം.ആടിനെ പട്ടിയാക്കുകയും അതിനെ പേപ്പട്ടിയാക്കുകയും ചെയ്യുന്ന സൃഗാല തന്ത്രമാണ് ഇപ്പോള്‍ സിപിഎം പയറ്റുന്നത്.സംഭവത്തില്‍ സിപിഎമ്മിന് പങ്കില്ലെങ്കില്‍ എന്തിനാണ് ഈ അങ്കലാപ്പ് ?
വീടിനു തീ പിടിക്കുമ്പോള്‍ കെടുത്തുവാന്‍ ശ്രമിക്കുന്നത് സ്വാഭാവികമാണ്. രാഷ്രീയ വൈരാഗ്യം തീര്‍ക്കുവാന്‍ വാഹനങ്ങള്‍ക്ക് തീയിടുന്നത് ഈ പ്രദേശത്ത് ആദ്യമൊന്നുമല്ല. സംഭവം നടന്ന് മാസങ്ങള്‍ പിന്നിട്ടശേഷമാണ് പാര്‍ട്ടിപത്രത്തിന്റെ പുതിയ കണ്ടെത്തല്‍.
ഡിസംബര്‍ 28നാണ് നാടിനെ നടുക്കിയ കൊലപാതകം നടന്നത്. ബിജെപി പ്രവര്‍ത്തകരായ കണ്ണന്,ഭാര്യവിമലാദേവി, കണ്ണന്റെ സഹോദരന് രാധാകൃഷ്ണന്,മറ്റൊരു സഹോദരന്റെ മകന് ശരത്ത് എന്നിവര്‍ക്ക് ഗുരുതരമായി പൊള്ളലേറ്റത്. രാധാകൃഷ്ണന് ജനുവരി ആറിനും വിമാലദേവി 16 നും മരണത്തിന് കീഴടങ്ങി. തെരഞ്ഞെടുപ്പുകളില്‍ ബിജെപിക്കുണ്ടായ മുന്നേറ്റത്തില്‍ അരിശം മൂത്താണ് പ്രദേശത്ത് സിപിഎം അക്രമ പരമ്പരതുടങ്ങിയത്. ബിജെപി പ്രവര്‍ത്തകരെ തിരഞ്ഞുപിടിച്ചു അക്രമിക്കുകയും,വീടുകള്‍ക്കും 11 ഇരുചക്രവാഹനങ്ങളും,കാറും,ഓട്ടോറിക്ഷ എന്നിവയക്ക് തീ വയ്ക്കുകയും ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ടമുണ്ടാക്കുകയും ചെയ്തു. നൂറുകണക്കിന് പാമ്പിനെയും കുരങ്ങനെയും ജീവനോടെ ചുട്ടുകൊല്ലുകയും വെട്ടിക്കൊല്ലുകയും ചെയ്തവരാണ് ഇപ്പോള്പാതിവൃത്യ പ്രസംഗവുമായി രംഗത്തെത്തിയിരിക്കുന്നത്.
ജില്ലയില്‍ ബിജെപിക്കുണ്ടായ മുന്നേറ്റത്തെ ചെറുക്കുവാന്‍ സിപിഎമ്മിന്റെ നേതൃത്വത്തില്‍ അക്രമം തുടരുകയാണ്.
കഴിഞ്ഞകുറച്ചു ദിവസത്തിനിടെ നിരവധി ബിജെപി,ബിഎംഎസ് പ്രവര്‍ത്തകര്‍ക്കാണ് വെട്ടേറ്റത്. സംഭവത്തില്‍ പാര്‍ട്ടിക്ക് പങ്കില്ലെന്ന് ആരോപിക്കുമ്പോള്‍ ചുട്ടുകൊന്ന കേസില്‍ സിപിഎം പ്രവര്‍ത്തകനായ അജിയെ പോലീസ് അറസ്റ്റു ചെയ്തിരുന്നു. ഒളിവില്‍ കഴിഞ്ഞിരുന്ന അജിയെ പിടികൂടാന്‍ ചെന്ന പോലീസുകാരെ ബന്ദികളാക്കി അജിയെ രക്ഷപ്പെടുത്തുകയുണ്ടായി. എഎസ്പി പൂങ്കുഴലിയുടെ നേതൃത്വത്തിലുള്ള 45 അംഗ സ്ട്രൈക്കിംഗ് സംഘമെത്തിയാണ് പോലീസുകാരെ രക്ഷപ്പെടുത്തിയത്.ഇത് തെറ്റാണെന്ന് വാദിച്ച് മുണ്ടൂര്‍ ഏരിയാസെക്രട്ടറി അടുത്തദിവസം പത്രസമ്മേളനം വരെ നടത്തുകയുണ്ടായി. പിന്നീട് ഈ പ്രതിയെ ഒരു പ്രമുഖനേതാവു തന്നെയാണ് പോലീസില്‍ ഏല്‍പ്പിച്ചത്.
വിമലയെയും രാധാകൃഷ്ണനെയും ചുട്ടുക്കൊന്ന കേസിലെ പ്രതികളെ ഉടന്‍ പിടികൂടണമെന്നാവശ്യപ്പെട്ട് ബിജെപി നടത്തിയ ദേശീയപാത ഉപരോധത്തിനിടെ സിപിഎം പ്രവര്‍ത്തകര്‍ കല്ലെറിയുകയും മനപൂര്‍വ്വം പ്രശനമുണ്ടാക്കാന്‍ ശ്രമിക്കുകയുമണ്ടായി.
മാര്‍ക്സിസ്റ്റ് ക്രൂരതക്കെതിരെ മാതൃവിലാപം എന്ന മുദ്രാവാക്യവുമായി വിമലാദേവിയുടെ ചിതാഭസ്മ നിമജ്ജന യാത്രയുടെ ഭാഗമായി സ്ഥാപിച്ചിരുന്ന ഫ്ളക്സ് ബോര്‍ഡുകളും,ബിജെപിയുടെ കൊടികളും മറ്റും കഴിഞ്ഞദിവസം സിപിഎമ്മുകാര്‍ പ്രതിഷേധത്തിനിടെ നശിപ്പിച്ചിരുന്നു.
ഗതാഗത തടസ്സമുണ്ടാക്കിയ പ്രവര്‍ത്തകര്‍ പോലീസിനെയും അക്രമിച്ചു.മുന്നറിയിപ്പില്ലാതെ നടത്തിയ പ്രകടനമറിഞ്ഞ് ടോണ്‍ നോര്‍ത്ത് എസ്ഐയെയും കുറച്ച് പോലീസുകാരും സംഭവസ്ഥലത്തെത്തി. എന്നാല്‍ ഇവരെ പ്രവര്‍ത്തകര്‍ കയ്യേറ്റം ചെയ്യുകയായിരുന്നു. സംഭവമറിഞ്ഞ് അറസ്റ്റിന് ഉത്തരവിട്ട എഎസ്പി ആ വഴിക്കു തിരിഞ്ഞുനോക്കിയില്ല. അതേസമയം ജില്ലയില്‍ ബിജെപിക്കു നേരെ പോലീസിന്റെ ഏകപക്ഷീയമായ നീക്കമാണ് നടക്കുന്നത്.
ഇതിനുശേഷം സിപിഎമ്മിന്റെ പ്രതിച്ഛായ തകര്‍ന്നതിനെ തുടര്‍ന്നാണ പാര്‍ട്ടി പത്രത്തിലൂടെ സംഭവത്തെ വളച്ചൊടിക്കുവാനുള്ള ശ്രമം.കഞ്ചിക്കോട് രാഷ്ട്രീയാക്രമത്തെ ബിജെപി സമൂഹത്തിനു മുന്നില്‍ തുറന്നുകാണിച്ചതാണ് ഇവരെ ആശങ്കാകുലരാക്കുന്നത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ അച്യുതാനന്ദനെ വിറപ്പിച്ച് അവരുടെ കോട്ടയെന്ന് അഹങ്കരിക്കുന്ന മലമ്പുഴയില്‍ ബിജെപി രണ്ടാംസ്ഥാനത്തെത്തിയതോടെ നേതാക്കള്‍ അങ്കലാപ്പിലായിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: