പാലക്കാട് : ന്യൂനപക്ഷമോര്‍ച്ച സംസ്ഥാന അധ്യക്ഷന്‍ ജിജിജോസഫിന്റെ നേതൃത്വത്തില്‍ പാസ് ആവോ സാത് ചലേ എന്ന സന്ദേശ യാത്ര കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് വിവിധ മതമേലധ്യക്ഷന്മാര് അഭിപ്രായപ്പെട്ടതായി നേതാക്കള്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. തിരുവനന്തപുരത്തുനിന്ന ആരംഭിച്ച യാത്രയില്‍ ഇതിനകം അമ്പതോളം ന്യൂനപക്ഷ നേതാക്കളെ സന്ദര്‍ശിച്ച് സൗഹ്യദം പങ്കിട്ടു. കേന്ദ്രത്തില്‍ ബിജെപി സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം ന്യൂനപക്ഷ സമൂദായങ്ങള്‍ക്ക് ലഭ്യമായിട്ടുള്ള നേട്ടങ്ങള്‍ അവര്‍ വിശദീകരിച്ചു. മത നേതാക്കളുടെ അഭിപ്രായങ്ങള്‍ ക്രോഡീകരിച്ച് കേന്ദ്ര നേതൃത്വത്തിന് നല്‍കും. കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി, ഗ്രിഗോറിയോസ് തിരുമേനി, ബിഷപ്പ് ധര്‍മ്മരാജ് റസലം, ബിഷപ്പ് സുസൈപാക്യം, മാര്‍ ക്രിസോസ്റ്റം തിരുമേനി, ബിഷപ്പ് സ്റ്റീഫന്‍ അത്തിക്കുഴി, മാര്‍ ജോസഫ് കല്ലറങ്ങാട്ട്, മാര്‍ മാത്യു മൂലക്കാട്ടില്‍, മാര്‍ പൗവത്തില്‍, കത്തോലിക്ക മാര്‍ ബസേലിയസ് തോമസ് പ്രധമന്‍, ബിഷപ്പ് മാത്യു ആനി കുഴിക്കാട്ടില്‍, ആര്‍ച്ച് ബിഷപ്പ് ജോസഫ് കളത്തില്‍ പറമ്പില്‍, ബിഷപ്പ് പോളി കണ്ണുക്കാടന്‍, മാര്‍ അപ്രേം തിരുമേനി, ബിഷപ്പ് ജേക്കബ് മാനന്തോടത്ത്, റവ.ഡോ.അന്തോണി സാമി, വിവിധ മുസ്ലീം പള്ളികളിലേ മത നേതാക്കള്‍ ജുമാഅത്ത് കൗണ്‍സില്‍ പ്രസിഡന്റ് അഡ്വ.എ.പൂക്കുഞ്ഞ് എന്നിവരെയും സന്ദര്‍ശിച്ചു.
സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ കെ.എ.സുലൈമാന്‍, സി.പി.സെബാസ്റ്റ്യന്‍, സംസ്ഥാന സെക്രട്ടറി ലെന്സന് തായങ്കരി, അംഗങ്ങളായ ഡെന്നിജോസ് വെളിയത്ത്, ടി.കെ.ഫിലിപ്പ്, ന്യൂനപക്ഷമോര്‍ച്ച ജില്ലാ പ്രസിഡന്റ് ബാബു പീറ്റര്‍, ജനറല്‍ സെക്രട്ടറി ഷിന്‍സണ്‍ ജോസ്, ഗഫാര്‍ മുസ്തഫ എന്നിവരാണ് യാത്രാംഗങ്ങള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: