തൃക്കൊടിത്താനം: തൃക്കൊടിത്താനം മഹാക്ഷേത്രത്തിലെ കാവടി മഹോത്സവവും പൊങ്കാലയും മാര്‍ച്ച് 3, 4 തീയതികളില്‍ നടക്കും. കുംഭഭരണിയോട് അനുബന്ധിച്ച് 3ന് ദേവീക്ഷേത്രത്തില്‍ പൊങ്കാലയും 4ന് സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തില്‍ കാവടി വിളക്കും കാവടിയാട്ടവും നടക്കും. 3ന് വൈകിട്ട് 6.30ന് കോട്ടമുറി കാണിക്കമണ്ഡപത്തില്‍ നിന്നും കാവടിവിളക്ക് ഘോഷയാത്ര ആരംഭിക്കും. രാത്രി 9.30ന് ആഴിപൂജ, അഗ്നികാവടി. 4ന് രാവിലെ 9.30ന് ഇരൂപ്പാ രക്തേശ്വരി ക്ഷേത്രത്തില്‍നിന്നും പാല്‍ക്കാവടി, കളഭക്കാവടി, തൃപ്പൂണിത്തുറകാവടി, ഭസ്മകരകം, ഗജവീരന്മാര് എന്നിവയുടെ അകമ്പടിയോടെ ആരംഭിക്കും. തുടര്‍ന്ന് കാവടി അഭിഷേകം. വൈകിട്ട് 6.30ന് ആരമല ശിവക്ഷേത്രത്തില്‍നിന്നും താലപ്പൊലി ആരംഭിക്കും. ചടങ്ങുകള്‍ക്ക് ക്ഷേത്രം തന്ത്രി പറമ്പൂരില്ലത്ത് രാകേഷ് നാരായണന് ഭട്ടതിരിപ്പാട് മുഖ്യ കാര്‍മികത്വം വഹിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: