പത്തനംതിട്ട:മാര്‍ക്സിസ്റ്റ് ക്രൂരതക്കെതിരെ മാതൃവിലാപം എന്ന മുദ്രാവാക്യവുമായി മഹിളാമോര്‍ച്ചയുടെ നേതൃത്വത്തില്നടത്തുന്ന ചിതാഭസ്മ നിമജ്ജന യാത്രയ്ക്ക് ഇന്ന് ജില്ലയില്‍ സ്വീകരണം നല്‍കുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. സിപിഎമ്മുകാര്‍ ചുട്ടുകൊന്ന കഞ്ചിക്കോട്ചടയന്കാലായി ശ്രീവത്സത്തില്‍ വിമലാദേവിയുടെ ചിതാഭസ്മം തിരുവല്ലത്ത് നിമജ്ജനം ചെയ്യുന്നതിനായി മഹിളാമോര്‍ച്ച സംസ്ഥാനപ്രസിഡന്റ് രേണുസുരേഷ് നയിക്കുന്നയാത്ര വൈകിട്ട് 4ന് പത്തനംതിട്ടയില്എത്തിച്ചേരും. പുതിയ പ്രൈവറ്റ് ബസ് സ്റ്റാന്റിനു സമീപം നടക്കുന്ന ചടങ്ങില്‍ മഹിളാമോര്‍ച്ച ജില്ലാപ്രസിഡന്റ് മിനിഹരികുമാര്‍ അദ്ധ്യക്ഷയാകും. ബിജെപി സംസ്ഥാനജനറല്‍സെക്രട്ടറി എം.ടി.രമേശ് ഉദ്ഘാടനം ചെയ്യും. വൈകിട്ട് 6ന് യാത്രക്ക് അടൂര്‍ ജംങ്ഷനില്‍ സ്വീകരണം നല്‍കും. ബിജെപി ജില്ലാസെക്രട്ടറി ശോഭനാ അച്ചുതന് അദ്ധ്യക്ഷതവഹിക്കും. ബിജെപി ദേശീയനിര്‍വാഹക സമിതിഅംഗം സി.കെ.പത്മനാഭന് സമ്മേളനം ഉദ്ഘാടനം ചെയ്യും. പത്രസമ്മേളനത്തില്‍ മഹിളാമോര്‍ച്ച ജില്ലാപ്രസിഡന്റ് മിനിഹരികുമാര്‍, ബിജെപി ജില്ലാസെക്രട്ടറി ശോഭനാ അച്ചുതന് എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: