തിരുവല്ല: ശ്രീവല്ലഭ ക്ഷേത്രത്തില്‍ ഉത്സവത്തിന് ഇന്ന് കൊടിയേറും. രാവിലെ ഏഴിന് ചതുശ്ശതം വഴിപാട്, 11നും 11.47നും മധ്യേ തന്ത്രി കുഴിക്കാട്ടില്ലത്ത് അക്കീരമണ്‍ കാളിദാസന് ഭട്ടതിരിയുടെ മുഖ്യകാര്‍മികത്വത്തില്‍ കൊടിയേറ്റും.ബിജെപി വാര്‍ഡ് കണ്‍സിലര്‍ ജിജീഷ് കുമാര്‍ നിര്‍മ്മിച്ച കൊടിക്കൂറയാണ് ഇത്തവണയും കൊടിയേറ്റുന്നത്.
വൈകീട്ട് ഏഴിന് കലാപരിപാടികളുടെ ഉദ്ഘാടനം. തുടര്‍ന്ന് ചലച്ചിത്രനടന്‍ കലാഭവന്‍ മണിയുടെ സഹോദരന് ആര്.എല്‍.വി.രാമകൃഷ്ണനും സംഘവും അവതരിപ്പിക്കുന്ന നൃത്തന്യത്യങ്ങള്‍.മാര്‍ച്ച് ഒന്നിന് വൈകീട്ട് മൂന്നിന് ഉത്സവബലിദര്‍ശനം, അഞ്ചിന് കാഴ്ചശ്രീബലി.
രണ്ടിന് വൈകീട്ട് ആറുമുതല്‍ നൃത്തോത്സവം. മൂന്നിന് രാത്രി പത്തരയ്ക്ക് ഉത്തരാസ്വയംവരം കഥകളി. നാലിന് 11മണിക്ക് ഓട്ടന്തുള്ളല്, വൈകീട്ട് ഏഴരയ്ക്ക് പ്രഭാഷണം, പത്തരയ്ക്ക് ഗാനമേള. അഞ്ചിന് രാത്രി പത്തരയ്ക്ക് ബാലെ. ആറിന് രാവിലെ എട്ടിന് ശ്രീബലി, സേവ, വൈകീട്ട് അഞ്ചിന് കാഴ്ചശ്രീബലി, വേലകളി, പത്തരയ്ക്ക് ഗാനമേള.
ഏഴിന് രാത്രി ഏട്ടിന് സേവ, പള്ളിവേട്ടദിനമായ എട്ടിന് 11മണിക്ക് ഓട്ടന്തുള്ളല്, വൈകീട്ട് നാലിന് ഡബിള്‍തായമ്പക, ആറിന് പ്രഭാഷണം, ഏഴേകാലിന് നാദലയസാഗരം, പത്തിന് സംഗീതസദസ്സ്, 12.30ന് പള്ളിവേട്ട എഴുന്നള്ളിപ്പ.് ഒന്‍പതിന് ആറാട്ടുദിനത്തില്‍ രണ്ടുമണിക്ക് ഭക്തിഗാനമേള, വൈകീട്ട് നാലരയ്ക്ക് കൊടിയിറക്ക,് അഞ്ചിന് ആറാട്ടെഴുന്നള്ളത്ത്, ആറിന് നാദസ്വരക്കച്ചേരി, പത്തിന് പത്മഭൂഷണന്‍ ടി.വി.ശങ്കരനാരയണന്‍ നയിക്കുന്ന സംഗീതസദസ്, മൂന്നിന് ആറാട്ടുവരവ്.രണ്ടാം ഉത്സവദിനം മുതല്‍ പള്ളിവേട്ടവരെ വൈകീട്ട് മൂന്നിന് ഉത്സവബലിദര്‍ശനം, അഞ്ചിന് കാഴ്ചശ്രീബലി, രാത്രിയില്‍ കഥകളിയും നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: