തിരുവല്ല:തിരുവല്ല ശ്രീരാമകൃഷണാശ്രമത്തില് ശ്രീരാമകൃഷണ ജയന്തി ആഘോഷ പരിപാടികള്‍ ഇന്ന് നടക്കും.
ആശ്രമത്തില്‍ നടന്നുവന്ന ശ്രീരാമകൃഷണ് വിചനാമൃത സത്രം ഇന്നലെ സമാപിച്ചു.ഇന്ന് പുലര്‍ച്ചെ 5 മുതല്‍ മംഗളാരതി സുപ്രഭാതം,വേദപാരായണം.ധ്യാനം പൂജ നാരായണായ പരായണം ഹോമം.എന്നിവ തുടര്‍ന്ന് ഡോ.എംസി നാരായണന്,സ്വപ്രഭാനന്ദ സ്വാമികള്‍,സോമശേഖരന്‍, തുടങ്ങിയവര്‍ പ്രഭാഷണം നടത്തു.
ഉച്ചക്ക് 12 മുതല്‍ ജയകൃഷണന് നയിക്കുന്ന ഭജന.തുടര്‍ന്ന് സര്‍വ്വമത സംഗമം എന്നിവ നടക്കും.
ഗോലോകാനന്ദ സ്വാമി അനുസ്മരിച്ചു. സഹസ്രാബ്ദങ്ങള്‍ പിന്നിട്ട ഭാരതീയ സന്യാസ പാരമ്പര്യത്തെ ആധുനിക ലോകത്തിന് യോജിച്ച രീതിയില്‍ സജ്ജമാക്കിയത് അവതാര വരിഷ്ഠനായ ശ്രീരാമകൃഷ്ണനായിരുന്നുവെന്ന് ശിവഗിരി ശ്രീനാരായണ സംഘം ട്രസ്റ്റിലെ മുതിര്‍ന്ന സന്യാസിയായ സ്വാമി ഋതംഭരാനന്ദ പറഞ്ഞു.
രണ്ട് തരത്തിലുള്ള സന്യാസമാണ് ഇന്ത്യന്‍ പാരമ്പര്യത്തിനുള്ളത്. വിദ്വത് സന്യാസവും വിവിദിഷ സന്യാസവും. ശ്രീരാമകൃഷ്ണനെയും വിവേകാനന്ദ സ്വാമികളെയും പോലുള്ള പൂര്‍ണ്ണത സിദ്ധിച്ചവരെ വിദ്വത് സന്യാസികളായി കണക്കാക്കുമ്പോള്‍ തീവ്രസാധന അനുഷ്ഠിച്ചുകൊണ്ട് സത്യത്തെ കാംക്ഷിക്കുന്ന സന്യാസിമാരെ വിവിദിഷ സന്യാസിമാരായി കണക്കാക്കാം. ഈ രണ്ട് സന്യാസ ധര്‍മ്മങ്ങളെയും കാലത്തിന് യോജിച്ച രീതിയില്‍ ശ്രീരാമകൃഷ്ണ ദേവന് ലോകത്തിന് മുന്പില് അവതരിപ്പിച്ചു. ?ആത്മനോ മോക്ഷാര്‍ത്ഥം ജഗത് ഹിതായ ച? എന്ന വാക്യം ജഗത് ഹിതങ്ങളായ കാര്യങ്ങള്‍ അനുഷ്ഠിച്ചുകൊണ്ട് ആത്മാവിന്റെ മോക്ഷം ഉറപ്പാക്കുക എന്നതാണ് ലക്ഷ്യമാക്കുന്നത്. ഈ നൂതന സന്യാസ പാരമ്പര്യത്തെ സ്വാമി വിവേകാനന്ദന് രൂപപ്പെടുത്തിയെടുത്തത് തന്റെ ഗുരുവില്‍ നിന്ന് ലഭിച്ച ഉള്‍ക്കാഴ്ചയില്‍ നിന്നുമാണ്. ഇത് ആധുനിക ലോകത്തിന്റെ മാറ്റങ്ങളെയും ആവശ്യങ്ങളെയും പൂര്‍ണമായും പൂരിപ്പിക്കാന്‍ ഉതകുന്നതാണ്. ഭാരതീയ സന്യാസ പരമ്പര ആശയപരമായി ലോകത്തെ കീഴടക്കുന്ന കാഴ്ചയാണ് ഇന്ന് കണ്ടുകൊണ്ടിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിലെ ശ്രീരാമകൃഷ്ണാശ്രമങ്ങളുടെ വികാസനത്തിന് പ്രേരണയായ പുരുഷോത്തമാനന്ദ സ്വാമിയെ സത്രത്തില്‍ ഏഴാം ദിവസത്തെ സമാരംഭ സഭയില്‍ ഗോലോകാനന്ദ സ്വാമി അനുസ്മരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: