പന്തളം:ജലലഭ്യത ഇല്ലാതായതോടെ കരിങ്ങാലി പാടശേഖരത്തിന്റെ ഭാഗമായവാളകത്തിനാല് പുഞ്ച ഇത്തവണ കൃഷിയിറക്കാന്‍ കഴിയാതെ തരിശായി. കഴിഞ്ഞവര്‍ഷം വരെ 40 ഹെക്ടര്‍ വിസ്തൃതിയുള്ള വാളകത്തിനാല് പുഞ്ചയില്കൃഷിയിറക്കിയിരുന്നു.എന്നാല്‍ ജലചേചനസൗകര്യം ഇല്ലാതായതോടെഇത്തവണ കൃഷിയിറക്കാന്‍ പറ്റാതായാതായി കര്‍ഷകര്‍ പറയുന്നു. മുട്ടാര്‍ നീര്‍ച്ചാലില്‍ മുട്ടാര്‍ കവലയ്ക്കു സമീപമുള്ള മോട്ടോര്‍ പുരയില്‍ നിന്നുമാണ് വാളകത്തിനാല് പുഞ്ചയിലേക്ക് വെള്ളം പമ്പുചെയ്തിരുന്നത്. ചാലില്‍ പുല്ലും പോളയും നിറഞ്ഞ് വെള്ളത്തിന്റെ ഒഴുക്ക് നിലച്ചതും മുട്ടാര്‍ മുതല്‍ വാളകത്തിനാല് പുഞ്ചവരെയുള്ള ഓട തകര്‍ന്നത് അറ്റകുറ്റപ്പണി നടത്താതിരുന്നതും വെള്ളം പമ്പു ചെയ്യുന്നത് അസാദ്ധ്യമാക്കി. ഈ പാടത്തേക്ക് വെള്ളമെത്തിക്കുന്നതിനുള്ള ഏകമാര്‍ഗ്ഗം ഇതു മാത്രമാണ്. തുമ്പമണ്‍ മാവര പുഞ്ചയില്‍ നിന്നുമാരംഭിച്ച് പന്തളം കുറുന്തോട്ടയം കവല വഴി ഒഴുകി വാളകത്തിനാല് പുഞ്ചയില്‍ എത്തിച്ചേരുന്ന മുട്ടാര്‍ നീര്‍ച്ചാലിലാണ് സമീപപ്രദേശങ്ങളിലുള്ളവര്‍ എല്ലാത്തരം മാലിന്യങ്ങളും നിക്ഷേപിക്കുന്നത്. അതോടെ, മലിനജലമാണ് പാടത്തേക്ക് അടിച്ചിരുന്നത്. ഇത് പാടത്ത് കണ്ണട്ട നിറയാനും കാരണമായി. ഇത്തരം പ്രതികൂല സാഹചര്യത്തെ നേരിടേണ്ടി വന്നിട്ടും മുഴുവന്‍ സ്ഥലത്തും കൃഷിയിറക്കാന്‍ കര്‍ഷകര്‍ ഒരുക്കമായിരുന്നു. മുട്ടാര്‍ മുതല്‍ പുഞ്ചവരെയുള്ള ഓടയുടെ അറ്റകുറ്റപ്പണി തുടങ്ങിയിട്ടുണ്ട്. ഇത് തീരാന്‍ ആറുമാസമെടുക്കും. അപ്പോഴേക്കും കൃഷിയിറക്കേണ്ടസമയവും കഴിയുമെന്നതാണ് കര്‍ഷകരെ വിഷമിപ്പിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: