കോഴഞ്ചേരി : ചങ്ങമ്പുഴ കവിതയായ രമണന്റെ സാരാംശം മോഹിനിയാട്ട രൂപത്തില്‍ അവതരിപ്പിച്ച് ആരതി ആര്. മേനോന്. പാല അല്‍ഫോന്‍സ കോളജിലെ രണ്ടാം വര്‍ഷ ബി.എ. ഇംഗ്ലീഷ് വിദ്യാര്‍ത്ഥിനിയാണ് ആരതി. കേരളത്തിന്റെ തനതുകലയായ മോഹിനിയാട്ട മത്സരത്തില്‍ ഇരയിയമ്മന്തമ്പി തുടങ്ങിയ പ്രമുഖരായ സംഗീതജ്ഞരുടെ ഗാനങ്ങളാണ് മോഹിനിയാട്ട വേദിയില്‍ അവതരിപ്പിക്കുക. എന്നാല്‍ ഇതില്‍ നിന്നും വ്യത്യസ്തമായി കേരളത്തിലെ ശ്രദ്ധേയനായ കവി ചങ്ങമ്പുഴയുടെ കവിത ആദ്യമായാണ് മോഹിനിയാട്ട രൂപത്തില്‍ അവതരിപ്പിക്കുന്നത്. ഇത് ഈ രംഗത്ത് മുതല്‍കൂട്ടും ഒപ്പം പരീക്ഷണവുമാണ്.
ഒന്നാം ക്ലാസ് മുതല്‍ നൃത്ത അഭ്യസനം നടത്തിയിരുന്ന ആരതി സംസ്ഥാന സ്കൂള്‍ യുവജന മത്സരവേദിയില്‍ മോഹിനിയാട്ട മത്സരത്തില്‍ തുടര്‍ച്ചയായി മൂന്ന് തവണ എ ഗ്രേഡ് നേടിയിട്ടുണ്ട്. 2016 ല്‍ തൊടുപുഴയില്‍ നടന്ന എം.ജി. യൂണിവേഴ്സിറ്റി കലോത്സവത്തില്‍ മോഹിനിയാട്ടത്തിന് എ ഗ്രേഡ് നേടിയിരുന്നു. ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന കലോത്സവത്തില്‍ കേരള നടനത്തില്‍ എ ഗ്രേഡും നേടിയിരുന്നു. നാട്യാഞ്ജലി അജിത വേണുകുമാറിന്റെ ശിക്ഷണത്തില്‍ നൃത്തം അഭ്യസിക്കുകയാണ്. അച്ഛന് രാജേഷ് മേനോന്. അമ്മ മിനി രാജേഷ്. സഹോദരി കാവ്യ മേനോന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: