തിരുവല്ല: ശിവരാത്രി മഹോത്സവത്തിന് ശിവാലയങ്ങള്‍ ഒരുങ്ങി.ഇന്ന് പുലര്‍ച്ചെ മുതല്‍ നടക്കുന്ന ചടങ്ങുകള്‍ അര്‍ദ്ധയാമം വരെ നീണ്ടു നില്ക്കും.
തുകലശ്ശേരി മഹാദേവ ക്ഷേത്രത്തില്‍ ശിവരാത്രി ഉത്സവത്തിന് ഇന്ന് കൊടിയേറും. വൈകീട്ട് ഏഴിനും 7.30നും ഇടയില്‍ തന്ത്രി കുഴിക്കാട്ട് അഗ്നിശര്മ്മന് നാരായണന് വാസുദേവന്‍ ഭട്ടതിരിപ്പാടിന്റെയും മേല്‍ശാന്തി തുരുത്തി മുല്ലത്തറമഠം വിജയകിരണ്‍ എമ്പ്രാന്തിരിയുടെയും കാര്‍മികത്വത്തില്‍ കൊടിയേറ്റും.രാത്രി 9.30ന് ഓര്‍ഗന്‍ കച്ചേരി, 12ന് ശിവരാത്രി അര്‍ദ്ധയാമപൂജ, 25ന് രാത്രി ഒമ്പതിന് നൃത്തനാടകം, 26ന് അഞ്ചിന് പുഷ്പഘോഷയാത്ര, മാര്‍ച്ച് ഒന്നിന് രാത്രി എട്ടിന് ഭജന്‍സ്, രണ്ടിന് 5.15ന് കാഴ്ചശ്രീബലി, 12.30ന് പള്ളിവേട്ട, മൂന്നിന് 10.30ന് ആറാട്ടുവരവ് എന്നിവയാണ് ഉത്സവത്തോട് അനുബന്ധിച്ച പ്രധാന പരിപാടികള്‍ .
കുറ്റൂര്‍ മഹാദേവക്ഷേത്രത്തില്‍ ശിവരാത്രി നാളില്‍ പുലര്‍ച്ചെ 5ന് പള്ളി ഉണര്‍ത്തല്‍ അഷ്ടദ്രവ്യ മഹാഗണപതി ഹോമം, 7ന് ഉച്ചപൂജ, കാവടയിയാട്ടം.അഭിഷേകം,ആറാട്ടെഴുന്നള്ളത്ത്,ശിവരാത്രി പൂജ എന്നിവ നടക്കും. ചെങ്ങന്നൂര്‍ നീലിമ തിയേറ്റേഴ്സ് അവതരിപ്പിക്കു ന്ന നൃത്തനാടകം.എന്നിവ നടക്കും. കീഴ്വായ്പൂര് ഈശ്വരമംഗലം മഹാദേവക്ഷേത്രത്തില്‍ ഇന്ന് വൈകീട്ട് ഏഴ് മുതല്‍ തന്ത്രി ത്രിവിക്രമന്‍ നാരായണന് ഭട്ടതിരിപ്പാടിന്റെ കാര്‍മികത്വത്തില്‍ ശ്രീഭൂതബലി. മുളയടി ദര്‍ശന നാട്ടുകൂട്ടത്തിന്റെ നാടന്‍പാട്ട് ദൃശ്യാവിഷ്കാരവുമുണ്ട്. 10ന് കിഴക്കേടത്ത് സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തില്‍നിന്ന് കാവടിയാട്ടം തുടങ്ങും. 12ന് ശിവരാത്രി പൂജയോടെ ഉത്സവം സമാപിക്കും. വളഞ്ഞവട്ടം പെരുമ്പളളത്ത് മഹാദേവ ക്ഷേത്രത്തില്‍ ശിവരാത്രിമഹോത്സവത്തിന് ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. മല്ലപ്പള്ളി തിരുമാലിട മഹാദേവക്ഷേത്രത്തില്‍ ശിവരാത്രിദിനമായ ഇന്ന് രാവിലെ എട്ടിന് പരിയാരം ശ്രീകൃഷ്ണ ക്ഷേത്രത്തിലേക്ക് കാവടി പുറപ്പാട്, ഒന്‍പതിന് ഓട്ടന്തുള്ളല്, 12ന് കാവടി വരവ്, ഒന്നിന് കാവടി അഭിഷേകം, നാലിന് വേലകളി എതിരേല്പ്, 9.30ന് പുഷ്പാഭിഷേകം, ശിവരാത്രി നഗറില്‍ സൂപ്പര്‍ഹിറ്റ് ഗാനമേള, 12ന് ശിവരാത്രിപൂജ, 12.30ന് വിളക്കെഴുന്നള്ളിപ്പ്, ഒന്നിന് പ്രഭാഷണം, 1.30ന് നൃത്തനാടകം എന്നിവ നടക്കും.കടുമീന്‍ചിറ അരുവിപ്പുറം മഹാദേവക്ഷേത്രത്തില്‍ ശിവരാത്രി ഉത്സവത്തിന് തന്ത്രി പറമ്പൂരില്ലത്ത് നീലകണ്ഠന് ഭട്ടതിരിപ്പാട് കാര്‍മ്മികത്വം വഹിക്കും. രാവിലെ എട്ടിന് കാവടി ഘോഷയാത്ര, പത്തിന് നവകാഭിഷേകം, വൈകീട്ട് 4.30ന് എഴുന്നള്ളത്ത്, രാത്രി ഏഴിന് ഭക്തിഗാനസുധ, 12ന് ശിവരാത്രിപൂജ, 25ന് രാവിലെ 11ന് നൂറും പാലും രാത്രി 7.15ന് ഓട്ടന്തുള്ളല്, 26ന് രാവിലെ എട്ടിന് കൊടിയിറക്ക്, ആറാട്ട് ഘോഷയാത്ര, 11ന് ആറാട്ടുകലശാഭിഷേകം എന്നിവ ഉണ്ടായിരിക്കും.
കവിയൂര്‍ മഹാദേവക്ഷേത്രത്തില്‍ രാവിലെ എട്ടിന് ശിവപുരാണപാരായണം, വൈകീട്ട് 4.30ന് കെട്ടുകാഴ്ച, ഘോഷയാത്ര, 5.30ന് കാഴ്ചശ്രീബലി, സേവ, രാത്രി 8.30ന് നൃത്തനാടകം, തുടര്‍ന്ന് ശാസ്ത്രീയനൃത്തം, 1.30ന് ശിവരാത്രിവിളക്ക്.കുന്നന്താനം വള്ളമല പുലപ്പൂക്കാവ് മഹാദേവക്ഷേത്രത്തില്‍ ശിവരാത്രി ഉത്സവത്തോട് അനുബന്ധിച്ച് രാവിലെ 10ന് കലശം, വൈകീട്ട് 5.45ന് കുന്നന്താനം കാണിക്കമണ്ഡപ സന്നിധിയില്‍നിന്ന് ഭസ്മരഥ ഘോഷയാത്ര, രാത്രി 8ന് തിരുവാതിര, 8.30ന് നൃത്തനാടകം, 12ന് ശിവരാത്രിപൂജ.ഓതറ ചേന്ദമംഗലം ശ്രീ മഹാദേവര്‍ ക്ഷേത്രത്തില്‍ ശിവരാത്രി ഉത്സവത്തോടനുബന്ധിച്ച് പുലര്‍ച്ചെ നാലിനു രുദ്രാഭിഷേകം, 11.30ന് കലശാഭിഷേകം, 5.30ന് എഴുന്നള്ളത്ത്, 7.30ന് ദീപാരാധന എന്നിവ നടത്തും. സോപാനസംഗീതം അമ്പലപ്പുഴ വിജയകുമാര്‍. 8.30ന് ഭജന, 10.30ന് അഷ്ടാഭിഷേക കലശപൂജ. 11.30ന് മഹാശിവരാത്രിപൂജ, അഷ്ടാഭിഷേകം, ഭസ്മാഭിഷേകം. 23ന് രാവിലെ എട്ടിന് കാവില്‍ നൂറുംപാലും നടത്തും. പുല്ലാട് പുലിക്കല്ലുംപുറത്ത് പ്രപഞ്ചമൂര്‍ത്തി ക്ഷേത്രത്തിലെ ശിവരാത്രിയോട് അനുബന്ധിച്ചുള്ള ചടങ്ങുകള്‍ നടക്കും.ക്ഷേത്രത്തില്‍ നടന്നുവന്ന സപ്താഹയജ്ഞം ഇന്ന് സമാപിക്കും.രാവിലെ 10ന് സ്വര്‍ഗാരോഹണം, അഞ്ചിന് അവഭൃഥസ്നാന ഘോഷയാത്ര, ഏഴിന് ശിവമാഹാത്മ്യ പ്രഭാഷണം, 12ന് ശിവരാത്രി പൂജ. എല്ലാ ദിവസവും ഒന്നിന് അന്നദാനം ഉണ്ടായിരിക്കും. 18 മുതല്‍ 23 വരെ എല്ലാ ദിവസവും വൈകിട്ട് 6.45ന് നിറമാല, ഏഴിന് ഭജന, എട്ടിന് ഭാഗവത കഥാപ്രവചനം എന്നിവയും ഉണ്ടായിരിക്കും.
ആനന്ദേശ്വരം,.തൃക്കപാലേശ്വരം,അഴിയിടത്തുചിറ എന്നീ ശിവക്ഷേത്രങ്ങളിലും ശിവരാത്രിയോട് അനുബന്ധിച്ച് വലിയ തിരക്കായിരുന്നു അനുഭവപ്പെട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: