കോഴഞ്ചേരി: കോല്‍ക്കളിയില്‍ ആലുവ എം.ഇ.എസ് കോളജിന് ഹാട്രിക്ക് വിജയം.
മുഹമ്മദ് നബിയും അബൂബക്കര്‍ സിദ്ദിക്കും കൂടി ഗുഹയില്‍ കഴിയവെ ശ്രതുക്കളില്‍ നിന്ന് രക്ഷിക്കാനായി അവരെ ചിലന്തി വലകെട്ടിമറച്ചുവച്ച കഥ വിവരിക്കുന്ന പാട്ടും ബദറുല്‍മുനീറിലെ പാട്ടുമൊക്കെ ചേര്‍ത്ത് അവതരിപ്പിച്ച കോല്‍ക്കളിയില്‍ തെറ്റാത്ത താളച്ചുവടുകളും ചടുലതയും സദസ്യര്ക്ക്ഹൃദ്യമായി. വട്ടേക്കാല്, മറിഞ്ഞടി, വലിയ താളക്കളി, പൂട്ട് കളി, ഒഴിച്ചില്മുട്ട് എന്നിങ്ങനെയുള്ള താളച്ചുവടുകള്‍ മെയ് വഴക്കത്തോടെ വേദിയിലവതരിപ്പിച്ചു.
കള്ളിമുണ്ടും ബനിയനും തലയില്‍ ഉറുമാലും കെട്ടിയെത്തുന്ന കോല്‍ക്കളിക്കാര്‍’ആനേ മദനപ്പൂ കനി തേനാണേ..’, ആറടി മണ്ണിന് ജന്മിയായ് തീരും തുടങ്ങിയ പുത്തന്‍ പാട്ടുകളും മോയിന്‍കുട്ടി വൈദ്യരുടെ തനിമയുള്ള ഈരടികളും പാടി സദസ്സിനെ താളചടുലതകൊണ്ട് ആഹ്ലാദിപ്പിച്ചു. കോല്‍ക്കളി മൊത്തത്തില്‍ നല്ല നിലവാരം പുലര്‍ത്തിയതായി വിധിര്ത്താക്കള് വിലയിരുത്തി.
മാപ്പിള തനിമ ചോരാതെ ചുവടുകളില്‍ ചടുലത നിറച്ച കോല്‍ക്കളി മല്‍സരത്തിലും പരിശീലനത്തിന്റെ കുറവുകൊണ്ട് ചിലര്‍ വീഴുകയും താളം പിഴക്കുകയും ചെയ്യുന്നുമുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: